- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി പീഡനം: പോലിസിനെതിരായ സിഡബ്ല്യുസിയുടെ പരാതി സര്‍ക്കാര്‍ പൂഴ്ത്തി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതി സര്‍ക്കാര്‍ അന്വേഷിച്ചില്ല
ഇരയുടെ മാതാവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ഭാഗമായ ഗവ.പ്ലീഡര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് കേസ് അട്ടിമറിക്കാനുംം പ്രതിയെ രക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടു നിന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നത്.
പി സി അബ്ദുല്ല
കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് സര്‍ക്കാരും പോലിസും അട്ടിമറിച്ചതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നു. ഇരയുടെ മാതാവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ഭാഗമായ ഗവ.പ്ലീഡര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് കേസ് അട്ടിമറിക്കാനുംം പ്രതിയെ രക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടു നിന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നത്.
മൂന്നു തവണ ലൈംഗിക പീഡനത്തിനിരയായ പാലത്തായിയിലെ പെണ്‍കുട്ടിയെ പാനൂര്‍ പോലിസ് കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ കൗണ്‍സിലിങിനു കൊണ്ടു പോയത് കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കാതെയാണെന്ന് തെളിയിക്കുന്ന സുപ്രധാന രേഖയാണ് തേജസ് ന്യൂസിന് ലഭിച്ചത്. 2015 ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചട്ടം 86 (12) പ്രകാരം പീഡനത്തിനിരയാവുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കൗണ്‍സിലിങിനു വിധേയമാക്കാന്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയുടെ അനുമതി വേണം. പോക്‌സോ നിയമത്തിലെ വിവിധ ചട്ടങ്ങള്‍ പ്രകാരവും സിഡബ്ല്യുസിയുടെ അറിവോടെയും അനുവാദത്തോടെയും മാത്രമേ ഇരകളെ അത്തരം പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ പാടുള്ളൂ.
എന്നാല്‍, പാലത്തായി പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ കൗണ്‍സിലിങിനു കൊണ്ടുപോവുമ്പോള്‍ പാനൂര്‍ പോലിസ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തില്ല.
ഇതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ സി ഡബ്ല്യുസി ചെയര്‍മാന്‍ ഡോ. ഇ ഡി ജോസഫ് മന്ത്രി കെ കെ ശൈലജയുടെ കീഴിലുള്ള വനിതാ, ശിശുക്ഷേമ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പോലിസിന്റെ നിയമ ലംഘനം വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് ജില്ലാ സിഡബ്ല്യുസി ചെയര്‍മാന്‍ അന്വേഷണ സംഘത്തിനെതിരേ പരാതി നല്‍കിയത്. പാലത്തായി കേസന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പോലിസ് ശിശുക്ഷേമ സമിതിയെ അറിയിക്കുന്നില്ലെന്നും ചെയര്‍മാന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സര്‍ക്കാരില്‍ നിന്നും നടപടികളൊന്നുമുണ്ടായില്ല. പാലത്തായി ഉള്‍പ്പെടുന്ന സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പില്‍ ഈ പരാതി നില നില്‍ക്കെ തന്നെയാണ് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചും പോലിസിന്റെ വഴിയേ പ്രതിക്കനുകൂലമായി നീങ്ങിയത്.
കേസില്‍ പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ പോലും ക്രൈംബ്രാഞ്ച് ഇരയുടെ മൊഴിയെടുത്തില്ല. എന്നാല്‍, സിഡബ്ല്യുസിയെ അറിയിക്കാതെ നിയമ വിരുദ്ധമായി നേരത്തെ പാനൂര്‍ പോലിസ് സംഘടിപ്പിച്ച കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രതിക്കനുകൂലമായി ക്രൈംബ്രാഞ്ച് കേസ് രേഖകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കുറ്റപത്രം കൊടുത്ത ശേഷമുള്ള തുടരന്വേഷണത്തില്‍ രണ്ടു മനശാസ്ത്ര വിദഗ്ധരെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് ഇരയെ ദിവസങ്ങളോളം കൗണ്‍സിലിങിനു വിധേയമാക്കിയതും സിഡബ്ല്യുസിയുടെ അനുമതിയോടെയല്ലെന്നാണു സൂചന. ഇത്തരത്തില്‍ ക്രൈംബ്രാഞ്ച് ഏക പക്ഷീയമായി തയാറാക്കിയ റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം പ്രതിക്കനുകൂലമായും ഇരയെ ആക്ഷേപിച്ചും ഹൈക്കോടതിയില്‍ നല്‍കിയത്.
പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ജാമ്യം റദ്ദക്കണമെന്ന ഹര്‍ജിയുടെ അന്തിമ വാദത്തില്‍ പ്രതിയായ ബിജെപി നേതാവിനനുകൂലമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്. ബിജെപി നേതാവായ പ്രതി ജാമ്യത്തിനര്‍ഹനാണെന്ന നിലപാടു സ്വീകരിച്ച ഗവ.പ്രോസിക്യൂട്ടര്‍, ഇരയെ അപമാനിക്കുന്ന പരാമര്‍ശങ്ങളും കോടതിയെ അറിയിച്ചു.
സിആര്‍പി 167(2) പ്രകാരം 60 ദിവസം കഴിഞ്ഞാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന നിലപാടാണ് സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതില്‍ സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് നിയോഗിച്ച കൗണ്‍സിലര്‍മാര്‍ ഇരയായ പെണ്‍കുട്ടി കള്ളം പറയുന്നയാളാണെന്നറിയിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ രേഖാമൂലവും കോടതിയെ അറിയിച്ചു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT