- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി സാന്നിധ്യം: ന്യൂയോര്‍ക്ക് സാഹിത്യോത്സവം ബഹിഷ്‌ക്കരിച്ച് എഴുത്തുകാര്‍
ബിജെപി ദേശീയ വക്താവ് ഷാസിയ ഇല്‍മി പങ്കെടുക്കുന്നതിനാല്‍ അവരുമായി വേദി പങ്കിടാന്‍ തയാറല്ലെന്നു വ്യക്തമാക്കിയാണ് മൂന്ന് പാനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം സമാപിച്ച പരിപാടിയില്‍ നിന്നും പിന്‍മാറിയത്.

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഹിന്ദുത്വത്തെ യുഎസിലും സാധാരണവത്കരിക്കുകയാണെന്നാരോപിച്ചും ബിജെപി ദേശീയ വക്താവ് പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചും ന്യൂയോര്‍ക്കില്‍ നടന്ന ജയ്പൂര്‍ സാഹിത്യോത്സവം (ജെഎല്‍എഫ്) ബഹിഷ്‌കരിച്ച് എഴുത്തുകാര്‍. ബിജെപി ദേശീയ വക്താവ് ഷാസിയ ഇല്‍മി പങ്കെടുക്കുന്നതിനാല്‍ അവരുമായി വേദി പങ്കിടാന്‍ തയാറല്ലെന്നു വ്യക്തമാക്കിയാണ് മൂന്ന് പാനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം സമാപിച്ച പരിപാടിയില്‍ നിന്നും പിന്‍മാറിയത്.
ഷാസിയയുടെ സാന്നിധ്യമുള്ളതിനാല്‍ പരിപാടി ബഹിഷ്‌കരിക്കണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന ആക്റ്റിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും ആഹ്വാനത്തെത്തുടര്‍ന്ന് ജെഎല്‍എഫില്‍ നിന്ന് പിന്മാറിയവരില്‍ എഴുത്തുകാരായ മേരി ബ്രെന്നര്‍, ആമി വാള്‍ഡ്മാന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ സാഹിത്യോത്സവമാണ് ജെഎല്‍എഫ്. സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയാണ് ന്യൂയോര്‍ക്കില്‍ പരിപാടി നടന്നത്. സെപ്റ്റംബര്‍ 14ന് സമാപന ദിവസം ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും പരിപാടിയുടെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്താനും വേണ്ടിയാണ് സംഘാടകര്‍ ഇല്‍മിയെ ക്ഷണിച്ചത്.ബുധനാഴ്ച വേദിക്ക് പുറത്ത് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വംശഹത്യയെ പ്രതിനിധാനം ചെയ്യുന്ന ആളാണ് ഷാസിയയെന്നും അവര്‍ മുസ്ലീം സ്ത്രീകളെ വഞ്ചിച്ചെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. അതേസമയം, തന്റെ സാന്നിധ്യം കാരണം പാനലിസ്റ്റുകള്‍ പിന്‍മാറിയ കാര്യം തനിക്കറിയില്ലെന്ന് ബിജെപിയിലെ മുസ്‌ലിം നേതാവായ ഷാസിയ ഇല്‍മി മീഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
RELATED STORIES
കൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍...
10 Jun 2025 3:15 PM GMTസ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം...
10 Jun 2025 2:53 PM GMTകേരളത്തില്‍ കമ്മ്യൂണിസത്തില്‍ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ...
10 Jun 2025 2:19 PM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില...
10 Jun 2025 7:29 AM GMT