- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് ഭാഗിക സൂര്യഗ്രഹണം; കേരളത്തില്‍ വൈകീട്ട് 5.55ന് ശേഷം ദൃശ്യമാവും
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ചൊവ്വാഴ്ച ദൃശ്യമാവും. യൂറോപ്പ്, പശ്ചിമേഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്കയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകള്‍ക്കൊപ്പം ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഗ്രഹണം കാണാനാവും. ഭാഗിക സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. ജലന്ധറിലായിരിക്കും രാജ്യത്ത് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുന്നത്. സൂര്യബിംബത്തിന്റെ 51 ശതമാനവും ഇവിടെ മറയ്ക്കപ്പെടും.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 43.8 ശതമാനം ഗ്രഹണം കാണാനാവും. മുംബൈയില്‍ 24 ശതമാനമായിരിക്കും കാണാനാവുക. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും മികച്ച രീതിയില്‍ ഗ്രഹണം കാണാന്‍ സാധിക്കും. കേരളത്തില്‍ ചിലയിടങ്ങളില്‍ ഗ്രഹണം വൈകീട്ട് 5.55ന് ശേഷം ദൃശ്യമാവും. കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ സൂര്യബിംബം മറയ്ക്കപ്പെടുകയുള്ളൂ.
ഡല്‍ഹിയില്‍ വൈകുന്നേരം 4.29ന് ആരംഭിച്ച് 6.09ന് സൂര്യാസ്തമയത്തോടെ ഭാഗിക സൂര്യഗ്രഹണം അവസാനിക്കും. പരമാവധി ഗ്രഹണം 5:42നാണ് സംഭവിക്കുക. ആ സമയം സൂര്യന്റെ 24.5 ശതമാനത്തോളം ചന്ദ്രന്‍ മറയ്ക്കും. മുംബൈയില്‍ ഗ്രഹണം വൈകുന്നേരം 4.49ന് ആരംഭിച്ച് 6.09ന് അവസാനിക്കും. പരമാവധി ഗ്രഹണം വൈകുന്നേരം 5.42നാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വൈകീട്ട് 4.41നും 4.59നും ഇടയിലാണ് ഈ പ്രതിഭാസം.
ബംഗളൂരുവില്‍, ഗ്രഹണം വൈകുന്നേരം 5.12ന് ആരംഭിച്ച് 5.55ന് അവസാനിക്കും. ചെന്നൈയില്‍ വൈകീട്ട് 5.14 മുതല്‍ 5.44 വരെയാണ് ഗ്രഹണം ദൃശ്യമാവുക. എന്നാല്‍, വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ഗ്രഹണം ദൃശ്യമാവില്ല. 2027 ആഗസ്ത് രണ്ടിനാണ് ഇനി അടുത്ത സൂര്യഗ്രഹഹണം ഇന്ത്യയില്‍ ദൃശ്യമാവുകയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. ഇത് പൂര്‍ണ സൂര്യഗ്രഹണമായിരിക്കുമെങ്കിലും ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഭാഗികമായിരിക്കും. ഏപ്രില്‍ 30നായിരുന്നു ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം.
സൂര്യഗ്രഹണം: ചന്ദ്രന്‍ സൂര്യനും ഭൂമിയ്ക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോവും. ഭാഗിക ഗ്രഹണത്തില്‍ ഇങ്ങനെ സംഭവിക്കാറില്ല. സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരുചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ വീഴുന്നതായി തോന്നുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാവുന്നത്. ഈ പ്രതിഭാസം കാണാന്‍ സാധിക്കുക ചുരുങ്ങിയ സമയം മാത്രമായിരിക്കും.
RELATED STORIES
മുതിര്ന്ന മാധ്യമപ്രവര്ത്തകര്ക്ക് ദേശീയ തലത്തില് പെന്ഷന് പദ്ധതി...
5 Jan 2025 5:15 PM GMTഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്ത്ത കേസില് പി വി അന്വര് എംഎല്എ...
5 Jan 2025 4:50 PM GMTജഗതി ശ്രീകുമാര് തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര് റിലീസായി
5 Jan 2025 2:26 PM GMTയൂഫ്രട്ടീസ് നദീതീരത്ത് തുര്ക്കി അനുകൂല സംഘടനകളും കുര്ദ് സംഘടനകളും...
5 Jan 2025 2:04 PM GMTനന്ദേഡ് സ്ഫോടനം: ആര്എസ്എസ്-ബജ്റംഗ്ദള് പ്രവര്ത്തകരെ വെറുതെവിട്ടു
5 Jan 2025 1:16 PM GMTഗസയില് യുദ്ധക്കുറ്റം ചെയ്ത് ബ്രസീലില് ടൂര് പോയി; ഇസ്രായേലി...
5 Jan 2025 12:48 PM GMT