Sub Lead

പതിനാലുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷേച്ച നിലയില്‍;അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

വീട്ടിലെത്തിയ പെണ്‍കുട്ടിയെ മുത്തുകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ തലയിണ മുഖത്ത് അമര്‍ത്തിയും ഷാള്‍ കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തി

പതിനാലുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷേച്ച നിലയില്‍;അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
X

കൊയമ്പത്തൂര്‍: പതിനാലുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷേച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. കോയമ്പത്തൂരിലെ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44)നെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. അമ്മയും സഹോദരിയും ജോലിക്കു പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്. പോലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണ് ശിവനന്ദപുരം യമുനാ നഗറില്‍ മാലിന്യം തള്ളുന്ന സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ട് പോലിസ് പരിശോധിച്ചപ്പോഴാണ് ഭാഗികമായി അഴുകിയ മൃതദേഹം കണ്ടത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഇതിനിടെ ഇവര്‍ മുത്തുകുമാറുമായി അടുപ്പത്തിലായി.

ഇവരുടെ പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങുന്നതിനായി മുത്തുകുമാറിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വിറ്റ മുത്തുകുമാര്‍ പണം മുഴുവന്‍ സ്വന്തം ആവശ്യത്തിന് ചെലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ മാസം 11ന് പെണ്‍കുട്ടി ഒറ്റക്കായിരുന്നപ്പോള്‍ ഇവരുടെ വീട്ടിലെത്തിയ മുത്തുകുമാര്‍ സ്വര്‍ണം തന്റെ വീട്ടിലുണ്ടെന്നും അത് വാങ്ങാന്‍ അങ്ങോട്ട് വരണമെന്നും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. രാവിലെ 11.30 ഓടെ തന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ മുത്തുകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ തലയിണ മുഖത്ത് അമര്‍ത്തിയും ഷാള്‍ കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it