Big stories

പെരിയ ഇരട്ടക്കൊല: സിപിഎം ഏരിയാ സെക്രട്ടറിയടക്കം രണ്ട് നേതാക്കള്‍ അറസ്റ്റില്‍

ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചിരുന്നു.

പെരിയ ഇരട്ടക്കൊല:    സിപിഎം ഏരിയാ സെക്രട്ടറിയടക്കം രണ്ട് നേതാക്കള്‍ അറസ്റ്റില്‍
X
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൊലക്കേസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരായ കേസ്.

കാസര്‍കോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവിനെ അന്വേഷണസംഘം സംരക്ഷിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടും സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം മടിക്കുകയായിരുന്നു. മണികണ്ഠന്റെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഏരിയാ സെക്രട്ടറിക്കെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഫെബ്രുവരി 17ന് രാത്രി കൃത്യം നടത്തിയശേഷം പ്രതികള്‍ വെളുത്തോളിയില്‍ സംഗമിച്ചു.

സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനും ഇവിടെ എത്തിയിരുന്നു. അപ്പോഴാണ് വെട്ടേറ്റ ശരത്തും കൃപേഷും കൊല്ലപ്പെട്ടെന്ന് സംഘം അറിയുന്നത്. ഇതോടെ മണികണ്ഠന്‍ ആരെയോ വിളിച്ച് ഉപദേശം തേടി, പ്രതികളോട് വസ്ത്രം മാറാനും ആയുധങ്ങള്‍ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. പിന്നീട് വസ്ത്രങ്ങള്‍ കത്തിച്ചു. പ്രതികളില്‍ ചിലരെ ഉദുമയിലെ പാര്‍ട്ടി ഓഫിസില്‍ ഒളിവില്‍ താമസിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it