Sub Lead

തിരുവനന്തപുരത്ത് പോലിസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

ഇതില്‍ ഒരു ബോംബ് നിലത്തുവീണുപൊട്ടികത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു. രാവിലെ 11 മണിക്കാണ് സംഭവം.

തിരുവനന്തപുരത്ത് പോലിസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
X

തിരുവനന്തപുരം: ആര്യങ്കോട് പോലിസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ രണ്ട് തവണയായി സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഒരു ബോംബ് നിലത്തുവീണുപൊട്ടികത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു. രാവിലെ 11 മണിക്കാണ് സംഭവം. സ്‌റ്റേഷന് മുന്നില്‍ കിടന്ന ജീപ്പ് കത്തി നശിച്ചു. മുന്നിലെ ഗ്ലാസും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ആര്യങ്കോട് മേഖലയില്‍ കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്കായി ഇന്നലെ പോലിസ് നിരവധി വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാവാം പോലിസ് സ്‌റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയും സ്‌റ്റേഷന്‍ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് വിജയിക്കാത്തതിനാലാണ് ഇന്ന് വീണ്ടും ആക്രമണം നടത്തിയതെന്ന് പോലിസ് പറയുന്നു. പോലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണവും നടക്കുന്നുണ്ട്. അക്രമണത്തിന് പിന്നാലെ കാട്ടാക്കട പോലിസ് ഡിവിഷന് കീഴിലെ മുഴുവന്‍ സ്‌റ്റേഷനുകളില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആര്യങ്കോട് എത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it