Sub Lead

ബിജെപി ഒരുക്കുന്ന തടങ്കല്‍പ്പാളയങ്ങളില്‍ കാവല്‍ നില്‍ക്കാനും മടിക്കില്ല; കെ എന്‍ എ ഖാദറിനെതിരേ പിണറായി

ബിജെപി ഒരുക്കുന്ന തടങ്കല്‍പ്പാളയങ്ങളില്‍ കാവല്‍ നില്‍ക്കാനും മടിക്കില്ല; കെ എന്‍ എ ഖാദറിനെതിരേ പിണറായി
X

കോഴിക്കോട്: ഗുരുവായൂരിലെ മുസ് ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദറിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് ലീഗ് സ്ഥാനാര്‍ഥിയെന്നും ഇത്തരം ലീഗ് നേതാക്കള്‍ ബിജെപി ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ എന്‍ എ ഖാദര്‍ സ്ഥാനാര്‍ഥിയായ ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍പ്പാളയങ്ങളില്‍ കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും പിണറായി പറഞ്ഞു.

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെഎന്‍എ ഖാദര്‍ പറഞ്ഞത്. പൗരത്വനിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ എന്‍ എ ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചാണെന്ന് വ്യക്തമാണ്. അത് ബിജെപി നിലപാടിനെ അനുകൂലിച്ചുള്ള പരസ്യപ്രസ്താവനയാണ്. എവിടെയാണ് ഇവരുടെ നിലപാട് എന്ന് കാണേണ്ടതാണ്. വര്‍ഗീയത പടര്‍ത്താനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ നിങ്ങള്‍ എന്തിനാണ് ഞങ്ങള്‍ ഇവിടെയുണ്ടെന്ന നിലപാടാണ് ലീഗിനും കോണ്‍ഗ്രസിനുമുള്ളത്. ബിജെപിയുമായി ധാരണയുണ്ടാക്കുമ്പോഴൊക്കെ എ കെ ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നിട്ടുണ്ട്. തന്നെ കുറിച്ച് ആന്റണി പറയുന്നത് സ്വാഭാവികമാണ്. ഉപദേശങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Pinarayi Vijayan against KNA Khader

Next Story

RELATED STORIES

Share it