Sub Lead

കൊവിഡ് സാഹചര്യം; കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി 16ന് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ഈമാസം 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഓണ്‍ലൈനായി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ദിനംപ്രതി ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണിവ.

കൊവിഡ് സാഹചര്യം; കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി 16ന് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ സാഹചര്യം വിലയിരുത്താന്‍ കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ഈമാസം 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഓണ്‍ലൈനായി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ദിനംപ്രതി ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണിവ.

എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂടുതലായെത്തുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാതിരിക്കലും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പകര്‍ച്ചവ്യാധിയെ നേരിടാന്‍ രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത തുടര്‍ച്ചയായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മൈക്രോ ലെവലില്‍ സ്ഥിതിഗതികള്‍ തടയാന്‍ ഞങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇത് ആശങ്കാജനകമാണ്. കൊവിഡിന് ഉചിതമായ പെരുമാറ്റം പിന്തുടരാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനുശേഷമാണ് ആറ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്. ജൂലൈയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് 19 കേസുകളില്‍ 73.4 ശതമാനവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ളതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജൂലൈ 13 ന് അവസാനിക്കുന്ന ആഴ്ചയില്‍ ഇന്ത്യയിലെ 55 ജില്ലകളില്‍ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ 30.91 ദശലക്ഷത്തിലധികമാണ്. രാജ്യത്തെ കൊവിഡ് കണക്ക് അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞദിവസം കേരളത്തില്‍ 7,798 പുതിയ കൊവിഡ് കേസുകളും 100 കൊവിഡ് മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്.

7,603 പുതിയ കൊവിഡ് കേസുകളും 53 കൊവിഡ് മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 2,652 പുതിയ കേസുകളും 36 കൊവിഡ് മരണങ്ങളുമായിരുന്നു ഇന്നലെയുണ്ടായത്. അതേസമയം, ഒഡീഷയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,43,675 ആയി ഉയര്‍ന്നു. 1,930 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it