Sub Lead

ലോകം കറങ്ങുന്ന മോദിക്ക് വാരണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമില്ല: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

ലോകം മുഴുവന്‍ സഞ്ചരിച്ച് ഓരോ രാജ്യതലവന്മാരെയും ആലിംഗനം ചെയ്യുകയായിരുന്ന മോദി സ്വന്തം ജനങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ മറന്നു. സ്വന്തം മണ്ഡലമായ വാരണസി മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നതില്‍ താന്‍ അല്‍ഭുതം കൂറുന്നതായും പ്രിയങ്ക പറഞ്ഞു.

ലോകം കറങ്ങുന്ന മോദിക്ക് വാരണസിയിലെ  ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമില്ല:  പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി
X

ഫൈസാബാദ്: അഞ്ചു വര്‍ഷത്തിനിടെ തന്റെ സ്വന്തം മണ്ഡലമായ വാരണസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഫൈസാബാദിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകം മുഴുവന്‍ സഞ്ചരിച്ച് ഓരോ രാജ്യതലവന്മാരെയും ആലിംഗനം ചെയ്യുകയായിരുന്ന മോദി സ്വന്തം ജനങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ മറന്നു. സ്വന്തം മണ്ഡലമായ വാരണസി മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നതില്‍ താന്‍ അല്‍ഭുതം കൂറുന്നതായും പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രി യുഎസും ജപ്പാനും ചൈനയും സന്ദര്‍ശിച്ച് അവിടത്തുകാരെ കെട്ടിപ്പിടിച്ചു. എന്നാല്‍ സ്വന്തം ജനങ്ങളെ ആലിംഗനം ചെയ്തില്ല.വാരണാസിയിലെ ഗ്രാമങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും അവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധവും കര്‍ഷകവിരുദ്ധമായ നയങ്ങളാണ് സ്വീകരിക്കുന്നത്. പണക്കാരുടെ കാവല്‍ക്കാരനാണ് മോദി. ഈ സര്‍ക്കാര്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ വായ്പകള്‍ എഴുതിത്തള്ളി.നമ്മുടെ കര്‍ഷകര്‍ കടത്തില്‍ മുങ്ങുകയാണ്. എന്നാല്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്കു വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നത് കൊണ്ടാണ് ബിജെപി നേതാക്കള്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാത്തതെന്നും പ്രിയങ്ക പരിഹസിച്ചു.

ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കേണ്ടതുണ്ട്. എന്നാല്‍ ബിജെപിക്ക് നിങ്ങളുടെ ശബ്ദം കേള്‍ക്കേണ്ട. അവര്‍ക്ക് സത്യത്തെ നേരിടേണ്ടി വരുമെന്ന ഭയമാണ്. സത്യത്തെ മൂടി വെയ്ക്കാനും കവച്ചു വെയ്ക്കാനും സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it