Sub Lead

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഒറ്റ വോട്ടര്‍ പട്ടികയെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്

ഭരണഘടനാ ഭേദഗതി ഉള്‍പ്പടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്;  ഒറ്റ വോട്ടര്‍ പട്ടികയെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്
X

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സജീവ ചര്‍ച്ചയാക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭ, നിയമസഭ , തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് ചര്‍ച്ച ചെയ്തു. ആഗസ്ത് 13ന് നടന്ന ചര്‍ച്ചയില്‍ ഒറ്റവോട്ടര്‍ പട്ടികയെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫിസ് മുന്നോട്ട് വെച്ചു.

ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിലൂടെ ഭീമമായ സാമ്പത്തിക നഷ്ടവും അധ്വാനവും കുറക്കാനാവുമെന്നാണ് അഭിപ്രായം ഉയരുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലഘൂകരിക്കുന്ന കാര്യം ചര്‍ച്ചയായതായും റിപ്പോര്‍ട്ടുകളുണ്ട്.

ചില സംസ്ഥാനങ്ങള്‍ക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍ പട്ടികയുണ്ട്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടിക തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ഭരണഘടനാ ഭേദഗതി ഉള്‍പ്പടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബിനറ്റ് സെക്രട്ടറി രജീവ് ഗൗഭ, ലെജിസ്‌ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്ത് രാജ് സെക്രട്ടറി സുനില്‍കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it