- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് നടപടിയെച്ചൊല്ലി ഭരണ- പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: പോലിസ് നടപടിയെച്ചൊല്ലിയുള്ള ഭരണ- പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടര്‍ന്നതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തരപ്രമേയ നോട്ടിസ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളംവച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭരണപക്ഷവും സീറ്റില്‍നിന്ന് എഴുന്നേറ്റ് പ്രതിഷേധം തുടര്‍ന്നതോടെ സഭ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സമരക്കാര്‍ക്കു നേരെയുണ്ടായ പോലിസ് നടപടിയില്‍ ശക്തമായ ഭരണ-പ്രതിപക്ഷ വാക്പോരിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള കടുത്ത വിമര്ശങ്ങളോടെയാണ് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
പിണറായി സര്‍ക്കാര്‍ മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി മാറിയെന്ന് ഷാഫി പറഞ്ഞു. മുഖ്യമന്ത്രിക്ക് കറുപ്പിനെ ഭയമാണെന്നും ഷാഫി വിമര്‍ശിച്ചു. ഇത്തരം സുരക്ഷാസൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തപ്പോഴും വിജയന് നിങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പണ്ടത്തെ വിജയനാണെങ്കില്‍ ഇതിന് മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെഡ് കാറ്റഗറി അനുസരിച്ചുള്ള വിഐപി സുരക്ഷയാണ് തനിക്ക് ലഭിക്കുന്നത്. അത് തന്റെ നിര്‍ദേശപ്രകാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പണ്ടത്തെ വിജയനെയും ഇപ്പോഴത്തെ വിജയനെയും പേടിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMTഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT