Sub Lead

ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നു

ഒന്നും രണ്ടും പ്രതികൾ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. എന്നാൽ ഞങ്ങളുടെ പ്രതിനിധി ബഷീറിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ വീട്ടിൽ തന്നെയുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.

ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നു
X

മലപ്പുറം: ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സിപിഎമ്മും സിപിഐയും ഇടപെടുന്നതായാണ് ആരോപണം. തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്.

അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിൽ ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാൽ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താൻ പോലിസ് തയ്യാറാകാത്തതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. രണ്ടാം പ്രതിയായ സിപിഐ ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിന്റെയും മൂന്നാം പ്രതിയും അഗളി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറായ ജാക്കീറിൻറെ സിപിഎം ബന്ധവുമാണ് പോലിസിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നതെന്നാണ് വിവരം.

അതേസമയം ഒന്നും രണ്ടും പ്രതികൾ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. എന്നാൽ ഞങ്ങളുടെ പ്രതിനിധി ബഷീറിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ വീട്ടിൽ തന്നെയുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. പോലിസ് പറയുന്ന ഒളിവിൽ കഴിയുന്ന പ്രതി സമൂഹ മാധ്യമങ്ങളിലും സജീവമാണ്. കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നതിന് തെളിവാണ് ഇക്കാര്യം. മൂന്നാം പ്രതി ജാക്കിറിൻറെ സഹോദരൻ സിപിഎം അഗളി ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ്.

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. 13,62500 രൂപ തട്ടിയതായാണ് പോലിസ് എഫ്‌ഐആറിൽ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലിസ് പറയുന്നു.

തട്ടിപ്പ് കേസില്‍ ബഷീറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സിപിഐ ജില്ലാ നേതൃത്വം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ പാർട്ടി ബഷീറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും, ഇതുകൂടാതെ വേറെ ചില പരാതികൾ കൂടി അദ്ദേഹത്തിന് എതിരേ വന്നിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാഷ് തേജസ് ന്യുസിനോട് പറഞ്ഞു. ആഗസ്ത് അഞ്ചിന് ചേരുന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ച ചെയ്‌തിരുന്നു.

ഭൂമി നികത്താന്‍ അനുമതി തേടിയ ആളില്‍ നിന്ന് കൈക്കൂലി ചോദിച്ചെന്ന ആരോപണവും നേരത്തെ ബഷീറിനെതിരേ ഉയര്‍ന്നിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ജില്ലാ കൗണ്‍സില്‍ അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു. അതേസമയം, പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ ആദിവാസികളെ സമീപിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു.

Next Story

RELATED STORIES

Share it