Sub Lead

പോലിസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മജിസ്‌ട്രേറ്റുമാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി ഹൈക്കോടതി

പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് പോലിസില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ ചുമതലയാണെന്ന് വ്യക്തമാക്കിയാണ് എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നെടുങ്കണ്ടം രാജ്കുമാര്‍ കേസിലടക്കം മജിസ്‌ട്രേറ്റുമാരുടെ അശ്രദ്ധ മൂലം ചില പ്രതികള്‍ക്ക് പോലിസിന്റെ മര്‍നമേറ്റ കാര്യം രേഖപ്പെടുത്താന്‍ കഴിയാതെ പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഇവ കൂടി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്

പോലിസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മജിസ്‌ട്രേറ്റുമാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി ഹൈക്കോടതി
X

കൊച്ചി: പോലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുേമ്പാള്‍ ബന്ധപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടങ്ങുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഹൈക്കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് പോലിസില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ ചുമതലയാണെന്ന് വ്യക്തമാക്കിയാണ് എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നെടുങ്കണ്ടം രാജ്കുമാര്‍ കേസിലടക്കം മജിസ്‌ട്രേറ്റുമാരുടെ അശ്രദ്ധ മൂലം ചില പ്രതികള്‍ക്ക് പോലിസിന്റെ മര്‍നമേറ്റ കാര്യം രേഖപ്പെടുത്താന്‍ കഴിയാതെ പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഇവ കൂടി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.ജുഡീഷ്യല്‍ ഓഫിസര്‍ മുമ്പാകെ പ്രതിയെ ഹാജരാക്കുേമ്പാള്‍ കസ്റ്റഡിയിലിരിക്കെ പോലിസില്‍ നിന്ന് പീഡനമോ മര്‍ദനമോ ഉണ്ടായോയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ മര്‍ദനം സംബന്ധിച്ച എന്തെങ്കിലും പരാതിയുണ്ടോയെന്നും കൃത്യമായി ചോദിച്ച് മനസിലാക്കി രേഖപ്പെടുത്തണമെന്നാണ് ആദ്യ നിര്‍ദേശം.

എന്തെങ്കിലും പരാതിയുണ്ടോ, എന്തെങ്കിലും പറയാനുണ്ടോ തുടങ്ങിയ അവ്യക്തമായ ചോദ്യങ്ങള്‍ മതിയാവില്ല. മുറിവുകളോടോ ബുദ്ധിമുട്ടുകളോടോ ശേഷിക്കുറവുകളോടോ കൂടിയാണ് ഹാജരാക്കുന്നതെങ്കില്‍ എപ്പോള്‍ എങ്ങിനെ മുറിവുണ്ടായി, മുറിവിന്റെ സ്വഭാവമെന്ത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. അന്വേഷണമെന്ന നിലയില്‍ തന്നെ ഇക്കാര്യങ്ങള്‍ ചോദിച്ചറിയണം. ചോദ്യം ഉത്തരം രൂപത്തില്‍ ഇവ രേഖപ്പെടുത്തുകയും വേണം. മുറിവുകള്‍ സംബന്ധിച്ച് പ്രതിയുടെ മൊഴിയും റിമാന്‍ഡ് റിപോര്‍ട്ടിലേയും മെഡിക്കല്‍ -ആക്‌സിഡന്റ് -മുറിവ് സര്‍ട്ടിഫിക്കറ്റുകളിലെ രേഖപ്പെടുത്തലും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടോ ഇല്ലയോയെന്ന് ഉറപ്പു വരുത്തണം. മുറിവ് സംബന്ധിച്ച വിശദാംശങ്ങള്‍ കേരള പോലിസ് ആക്ട് പ്രകാരമാണ് ചോദിച്ച് മനസിലാക്കേണ്ടത്. അന്വേഷണത്തിന് ശേഷം തന്റെ കണ്ടെത്തലുകള്‍ റിമാന്‍ഡ് ഓര്‍ഡറില്‍ രേഖപ്പെടുത്തണം.റിമാന്‍ഡ്‌ െചയ്യുകയാണെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കാനുള്ള നിര്‍ദേശം നല്‍കണം എന്നിങ്ങനെയാണ് മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്ളത്

Next Story

RELATED STORIES

Share it