- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാരന്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് അറസ്റ്റില്‍
ജോലിക്ക് സ്ഥിരമായി എത്താതിരുന്നതിനാല്‍ അന്വേഷണനടപടികള്‍ തുടങ്ങിയിരുന്നു

കൊല്ലം: ചിതറയില്‍ പോലിസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. അടൂര്‍ ക്യാംപിലെ ഹവില്‍ദാറായ നിലമേല്‍ വളയിടം ചരുവിള പുത്തന്‍വീട്ടില്‍ ഇര്‍ഷാദ് (26) ആണ് മരിച്ചത്. കേസില്‍ ചിതറ കല്ലുവെട്ടാന്‍കുഴി യാസിന്‍ മന്‍സിലില്‍ മുഹമ്മദ് സഹദിനെ (26) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ വിശ്വാസ് നഗറിലുള്ള സഹദിന്റെ വീട്ടിലാണ് സംഭവമുണ്ടായതെന്ന് പോലിസ് പറയുന്നു.
സഹദിന്റെ സുഹൃത്തായ ഇര്‍ഷാദ് കുറച്ചു കാലമായി സഹദിന്റെ വീട്ടിലായിരുന്നു താമസം. രാവിലെ 11 മണിയോടെ സഹദിന്റെ പിതാവ് അബ്ദുള്‍ സലാം വീട്ടിനകത്തേക്ക് കയറുമ്പോള്‍ കത്തിയുമായി അസ്വാഭാവിക നിലയില്‍ നില്‍ക്കുന്ന സഹദിനെ കാണുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. മുകള്‍ നിലയിലെ മുറിയില്‍ കയറി നോക്കിയപ്പോഴാണ് ഇര്‍ഷാദിന്റെ മൃതദേഹം കാണുന്നത്.
പരിശോധനക്ക് എത്തിയ ഡോഗ് സ്‌ക്വാഡ് കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇര്‍ഷാദിന് സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജോലി ലഭിച്ചിരുന്നത്. ജോലിക്ക് സ്ഥിരമായി എത്താതിരുന്നതിനാല്‍ അന്വേഷണനടപടികള്‍ തുടങ്ങിയിരുന്നു. പരേതനായ അഷ്‌റഫിന്റെയും ഷീജയുടെയും മകനാണ് ഇര്‍ഷാദ്. സഹോദരന്‍: സൈനികനായ അര്‍ഷാദ്.
RELATED STORIES
ഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMT