Sub Lead

ഭീമാ കൊറേഗാവ് ബന്ധം ആരോപിച്ച് ജെനി റൊവീനയുടെ വീട്ടില്‍ പോലിസ് റെയ്ഡ്

ഭീമാ കൊറേഗാവ് ബന്ധം ആരോപിച്ച് ജെനി റൊവീനയുടെ വീട്ടില്‍ പോലിസ് റെയ്ഡ്
X

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജെനി റൊവീനയുടെ വീട്ടില്‍ പോലിസ് റെയ്ഡ്. ഭീമാ കൊറെഗാവ് കേസില്‍ ഭര്‍ത്താവ് ഹാനി ബാബുവിനു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പോലിസ് സെര്‍ച്ച് വാറണ്ടൊന്നുമില്ലാതെ ഡല്‍ഹിയിലെ വീട്ടില്‍ കയറി പരിശോധന നടത്തിയതെന്ന് ജെനി റൊവീന ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. ആറു മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം മൂന്ന് പുസ്തകങ്ങള്‍, ലാപ് ടോപ്, ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവ എടുത്തുകൊണ്ടുപോയതായും ജെനി റൊവീന ആരോപിച്ചു.

കോഴിക്കോട് സ്വദേശിനിയായ ജെനി റൊവീനയുടെ ഭര്‍ത്താവ് ഹാനി ബാബു തൃശൂര്‍ സ്വദേശിയാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഇദ്ദേഹം സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. നേരത്തേ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹിക-രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണാ വില്‍സണ്‍, അരുണ്‍ ഫെരെയ്‌ര, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, വരവര റാവു, സുധാ ഭരദ്വാജ്, ഷോമാസെന്‍ എന്നിവരെ നേരത്തേ പൂനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ജനുവരി ഒന്നിനു പൂനെയുലെ ശനിവര്‍വാഡയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് സമരത്തില്‍ സംഘര്‍ഷത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കല്‍, രാജ്യദ്രോഹപ്രവര്‍ത്തനം, രാജ്യവിരുദ്ധ ഗൂഢാലോചന തുടങ്ങിയ കടുത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.



Next Story

RELATED STORIES

Share it