Sub Lead

കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡുകള്‍ പോലിസ് കല്ലിട്ട് അടച്ചു

കൊവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വഴികളും അടച്ചതെന്ന് ജനമൈത്രി ഇന്‍സ്‌പെക്ടര്‍ അസൈന്‍ പറഞ്ഞു.

കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡുകള്‍ പോലിസ് കല്ലിട്ട് അടച്ചു
X

അരീക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പോലിസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ-പുതിയനിടം റോഡ്, തേക്കിന്‍ ചുവട്-തോട്ടുമുക്കം റോഡ്, പഴംപറമ്പ്-തോട്ടുമുക്കം-എടക്കാട് റോഡ്, പനം പിലാവ്-തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എഎസ്‌ഐ സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്.

പ്രദേശത്തെ പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മതിയായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക് പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്. കൊവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വഴികളും അടച്ചതെന്ന് ജനമൈത്രി ഇന്‍സ്‌പെക്ടര്‍ അസൈന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it