Sub Lead

സ്ത്രീവിരുദ്ധ പരാമര്‍ശം: ഫിറോസ് കുന്നംപറമ്പിലിനെതിരേ പോലിസ് കേസെടുത്തു

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിക്കെതിരേ ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്.

സ്ത്രീവിരുദ്ധ പരാമര്‍ശം:  ഫിറോസ് കുന്നംപറമ്പിലിനെതിരേ പോലിസ് കേസെടുത്തു
X

പാലക്കാട്: സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ പോലിസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷ് നല്‍കിയ പരാതിയിലാണ് ആലത്തൂര്‍ പോലിസ് കേസെടുത്തത്.

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിക്കെതിരേ ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമര്‍ശം.

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it