- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാരിയുടെ കൊലപാതകം: പ്രതിക്ക് സസ്പെന്ഷന്
ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കാണ് അജാസിനെ സസ്പെന്റു ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തേിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷണ റിപോര്‍ട് കിട്ടിയതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു
കൊച്ചി:ആലപ്പുഴ വള്ളികുന്നത്ത് വനിതാ സിവില്‍ പോലിസ് ഓഫിസര്‍ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ പോലിസ് ഓഫിസര്‍ അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്റു ചെയ്തു.ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കാണ് അജാസിനെ സസ്പെന്റു ചെയ്തിരിക്കുന്നത്. കൊലപാതകത്തില്‍ അജാസിന്റെ പങ്ക് വ്യക്തമാക്കുന്ന റിപോര്‍ട്ട് കഴിഞ്ഞദിവസം അന്വേഷണസംഘം എസ്പിക്ക് കൈമാറിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെന്‍ഡ്ചെയ്തത്. സിഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണച്ചുമതലയെന്നും റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി എടുക്കുമെന്നും എസ് പി കാര്‍ത്തിക് തേജസ് ന്യൂസിനോട് പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് അജാസ് സൗമ്യയെ വള്ളികുന്നത്തെ വീടിനു സമീപം വെച്ച് കൊലപ്പെടുത്തിയത്.സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യയെ കാറിലെത്തിയ അജാസ് ഇടിച്ചു വീഴ്ത്തിയശേഷം മാരകായുധം ഉപയോഗിച്ചു വെട്ടി.ഒപ്പം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സൗമ്യയുടെ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സൗമ്യ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.സംഭവത്തില്‍ അജാസിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അജാസ് ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ വണ്ടാനം മെഡക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ രണ്ടു വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.പ്രണയ നൈരാശ്യമണ് കൊലപാതകത്തിന് കാരണമെന്നും സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ആശുപത്രിയില്‍ എത്തി മൊഴിയെടുത്ത മജിസ്ട്രേറ്റിനോട് അജാസ് പറഞ്ഞു.കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിനോട് പറഞ്ഞു.
RELATED STORIES
തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി...
4 Nov 2024 1:47 PM GMTനെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു
4 Nov 2024 11:41 AM GMTചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ; 10...
4 Nov 2024 6:58 AM GMTസന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ല: എം വി ഗോവിന്ദൻ
3 Nov 2024 7:49 AM GMTകൊടകര കുഴല്‍പ്പണ കേസ്;ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ...
1 Nov 2024 8:58 AM GMTഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റും ഇത് രാഷ്ട്രീയം; സുരേഷ് ഗോപിക്ക്...
31 Oct 2024 9:01 AM GMT