- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അജ്ഞാത സ്രോതസ്സുകളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 11,000 കോടി
അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും ബിജെപി തന്നെയാണ് മുന്നില്‍. 2018-19ല്‍ ബിജെപിക്ക് ഇത്തരത്തില്‍ 1,612.04 കോടി രൂപയാണ് ലഭിച്ചത്.
ന്യൂഡല്‍ഹി: 2004-05 മുതല്‍ 2018-19 വരെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് 11,234 കോടി രൂപ സംഭാവന ഇനത്തില്‍ ലഭിച്ചതായി ഇലക്ഷന്‍ വാച്ച്‌ഡോഗ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ ഏഴ് ദേശീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ പരിഗണിച്ചാണ് എഡിആര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്.
20,000 രൂപയില്‍ താഴെ സംഭാവന നല്‍കിയ പേര് വെളിപ്പെടുത്താത്തവരെയാണ് അജ്ഞാത ഉറസ്രോതസ്സുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍, കൂപ്പണുകളുടെ വില്‍പ്പന, ദുരിതാശ്വാസ ഫണ്ട്, പലവക വരുമാനം, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍, യോഗങ്ങളില്‍നിന്നുള്ള സംഭാവന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും ബിജെപി തന്നെയാണ് മുന്നില്‍. 2018-19ല്‍ ബിജെപിക്ക് ഇത്തരത്തില്‍ 1,612.04 കോടി രൂപയാണ് ലഭിച്ചത്. ഇത് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ (2,512.98 കോടി രൂപ) 64 ശതമാനമാണെന്ന് എഡിആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റ് അഞ്ചു ദേശീയ പാര്‍ട്ടികള്‍ക്കു ലഭിച്ച മൊത്തം വരുമാനത്തേക്കാള്‍ 1.5 മടങ്ങ് കൂടുതലാണിത്. അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായി കോണ്‍ഗ്രസ് അറിയിച്ചത് 728.88 കോടി രൂപയാണ്. ഇത് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 29 ശതമാനമാണ്. 2004-05നും 2018-19നും ഇടയില്‍ കൂപ്പണുകളുടെ വില്‍പ്പനയില്‍ നിന്ന് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സംയോജിത വരുമാനം 3,902.63 കോടി രൂപയാണെന്നും എഡിആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
RELATED STORIES
കലാസൃഷ്ടികള് വാങ്ങാന് പുതിയ ഡിജിറ്റല് പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTപുല്ലാങ്കുഴല് സംഗീതത്തിലെ മാന്ത്രിക സ്പര്ശം
28 May 2022 8:06 AM GMTഒമ്പതു മണിക്കൂറും 49 മിനിറ്റും; പാല്ക്ക് കടലിടുക്ക് നീന്തിക്കടന്ന്...
21 April 2022 6:19 AM GMTആസിമിന്റെ ഗുരു; സജി വാളാശ്ശേരില് സൗജന്യമായി നീന്തല് പരിശീലനം...
25 March 2022 10:02 AM GMTകുങ്ഫുവില് ബ്ലാക്ക് ബെല്റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMTകുഞ്ഞുകല്ലുകള് കൊണ്ട് വായുവില് പോര്ട്രെയ്റ്റുകള് സൃഷ്ടിച്ച് രോഹിത്
6 Feb 2022 6:34 AM GMT