Sub Lead

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

തിരുനാവായ വൈരങ്കോട് തറയില്‍പറമ്പില്‍ വിഷ്ണു (24)നെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ മസ്ജിട്രേറ്റ് മുമ്പാകെ ഹാജരാക്കി.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം;  ഒരാള്‍ അറസ്റ്റില്‍
X

വൈരങ്കോട്: പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. തിരുനാവായ വൈരങ്കോട് തറയില്‍പറമ്പില്‍ വിഷ്ണു (24)നെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ മസ്ജിട്രേറ്റ് മുമ്പാകെ ഹാജരാക്കി.

കഴിഞ്ഞ ഏപ്രില്‍ 13ന് രാത്രിയാണ് സി പി മുഹമ്മദ് ബഷീറിന്റെ മലപ്പുറം തിരുന്നാവായ എടക്കുളത്തെ വീടിന് നേരേ ആക്രമണമുണ്ടായത്. രാത്രിയില്‍ വാഹനത്തിലെത്തിയ സംഘമാണ് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. സ്‌ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ വീടിന് മുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമി സംഘം സ്‌ഫോടക വസ്തുക്കള്‍ എറിയുന്നതും അത് പൊട്ടിത്തെറിക്കുന്നതും സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി പി മുഹമ്മദ് ബഷീര്‍ എസ്പി, ഡിവൈഎസ്പി, തിരൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ വീടിന് നേരെയും സമാനതരത്തില്‍ ആക്രമണം നടന്നിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ഫ്രണ്ട് പുത്തനത്താണി സബ് ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it