- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യം: സ്പീക്കര്‍ എംബി രാജേഷ്

തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് കേരള നിയമസഭ സ്പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മലബാര്‍ കൗണ്‍സിലിന്റേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും എംബി രാജേഷ് പറഞ്ഞു. പരിപാടിയില്‍ കെടി ജലീല്‍ എംഎല്‍എ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെവി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
RELATED STORIES
സര്ക്കാര് കൊള്ള; പെട്രോളിന്റെയും ഡീസലിന്റെയും വില വര്ധനവിനെതിരേ...
8 April 2025 7:11 AM GMTഷഹബാസ് വധക്കേസ്; വിധി പറയുന്നത് മാറ്റി
8 April 2025 6:59 AM GMTതമിഴ്നാട് ഗവര്ണര്ക്ക് തിരിച്ചടി; നിയമസഭ പാസാക്കുന്ന ബില്ലുകള്...
8 April 2025 6:25 AM GMTവീട്ടിലെ പ്രസവത്തെത്തുടര്ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരേ...
8 April 2025 5:54 AM GMTസ്വര്ണവിലയില് ഇടിവ്
8 April 2025 5:38 AM GMTഷര്ട്ട് ഇടാന് നേരമില്ല; രോഗിയെ രക്ഷിക്കാന് ഓടിയെത്തിയ ആംബുലന്സ്...
8 April 2025 5:06 AM GMT