Sub Lead

ജെഎന്‍യു വീണ്ടും പൗരത്വ പ്രക്ഷോഭങ്ങളുടെ വേദിയാകുന്നു

ഫെബ്രുവരി 14 മുതല്‍ സമര പരമ്പരക്ക് തുടക്കമാകുമെന്നും പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും ജെഎന്‍യുഎസ് യു വ്യക്തമാക്കി.

ജെഎന്‍യു വീണ്ടും പൗരത്വ പ്രക്ഷോഭങ്ങളുടെ വേദിയാകുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ജെഎന്‍യുവില്‍ ശക്തിപ്പെട്ടു. ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ വ്യാഴാഴ്ച്ചയാണ് സമര പ്രഖ്യാപനം നടത്തിയത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമരങ്ങള്‍ക്കാണ് ജെഎന്‍യു വേദിയാകുക.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനുള്ള പിന്തുണയാകും ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലമെന്ന ബിജെപി പ്രചാരണത്തിന് ഏറ്റ തിരച്ചടി പ്രക്ഷോഭകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ സമര പരമ്പരക്ക് തുടക്കമാകുമെന്നും പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും ജെഎന്‍യുഎസ് യു വ്യക്തമാക്കി.

ഇന്ന് തുടങ്ങുന്ന സമരം 17 വരേ തുടരും. കാംപസിനകത്ത് വിവിധ സാംസ്‌കാരിക പരിപാടികളും പ്രതിഷേധ പ്രകടനങ്ങളും സംഗമങ്ങളും നടത്തും. ഫെബ്രുവരി 17ന് മണ്ടിഹൗസില്‍ നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക വിദ്യാര്‍ഥികള്‍ മാര്‍ച്ച് ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it