Sub Lead

എഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന് മൊഴിയെടുക്കും

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

എഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന് മൊഴിയെടുക്കും
X

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് ദിവ്യയുടെ നീക്കം. സെഷന്‍സ് കോടതിയെ സമീപിക്കണമോ അതോ ഹൈക്കോടതിയില്‍ ഹരജി നല്‍കണമോ എന്ന കാര്യത്തില്‍ ദിവ്യ നിയമോപദേശം തേടി.

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈകാതെ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്. അതേസമയം, കേസില്‍ പോലിസ് ഇന്ന് ദിവ്യയെ ചോദ്യം ചെയ്‌തേക്കും. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് കോഴിക്കോട് യൂനിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.

Next Story

RELATED STORIES

Share it