- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് കേസ്: വിധി പറയാന്‍ ആശ്രയിച്ചത് ദൈവത്തെയെന്ന് ചീഫ്ജസ്റ്റിസ്
പ്രശ്നപരിഹാരം കണ്ടെത്താനാകാത്ത കേസുകളില്‍ പലപ്പോഴും ഞങ്ങള്‍ക്ക് വിധി പറയേണ്ടി വരാറുണ്ട്. അയോധ്യ കേസ് അങ്ങനെയൊന്നായിരുന്നു
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വിധി പറയാന്‍ ദൈവത്തെ ആശ്രയിച്ചെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജന്മനാടായ പൂനെയിലെ കന്‍ഹെര്‍സറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'സങ്കീര്‍ണമായ കേസുകള്‍ മുന്നില്‍ വരാറുണ്ട്. ഈ കേസ് മൂന്നുമാസം എന്റെ മുന്നിലുണ്ടായിരുന്നു. ഒരു പരിഹാരം കണ്ടെത്തണമെന്ന് ഞാന്‍ ദൈവത്തോട് അഭ്യര്‍ത്ഥിച്ചു. വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടിയാകുമെന്നുറപ്പാണ്. പ്രശ്നപരിഹാരം കണ്ടെത്താനാകാത്ത കേസുകളില്‍ പലപ്പോഴും ഞങ്ങള്‍ക്ക് വിധി പറയേണ്ടി വരാറുണ്ട്. അയോധ്യ കേസ് അങ്ങനെയൊന്നായിരുന്നു.''-ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാബരി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയാമെന്ന് 2019 നവംബറില്‍ അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 1992ല്‍ ബാബറി മസ്ജിദ് മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായ പ്രവൃത്തികളാണെന്ന് കണ്ടെത്തി. എന്നാല്‍, മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്കി. ഈ വിധി ആരാണ് എഴുതിയതെന്ന് വിധിയില്‍ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ശേഷം ബിജെപി അദ്ദേഹത്തെ രാജ്യസഭ അംഗമാക്കുകയും ചെയ്തു.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT