- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം
കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും ഗര്‍ഭിണികള്‍ക്ക് കുത്തിവെപ്പെടുക്കാം.

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാക്‌സിന്‍ നയങ്ങളില്‍ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നത്. ഉപദേശക സംഘത്തിന്റെ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും ഗര്‍ഭിണികള്‍ക്ക് കുത്തിവെപ്പെടുക്കാം.
വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തില്‍ കേന്ദ്രം സ്വീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്നും നിര്‍ദേശമുണ്ട്.
വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്യുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നത് അവര്‍ക്ക് പ്രയോജനപ്പെടും, അവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഗര്‍ഭിണികളെ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് എന്‍ടിഎജിഐ എസ്ടിഎസ്‌സിയുടെ ശുപാര്‍ശ. കാരണം ഇവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുളള സാധ്യത കൂടുതലാണ്.
ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനെ തുടര്‍ന്ന് കുട്ടിക്കോ അമ്മയ്‌ക്കോ ഉണ്ടായേക്കാനിടയുളള ബുദ്ധിമുട്ടുകളെക്കുറിച്ചുളള സംശയവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
RELATED STORIES
പൊതുശ്മശാനത്തില് എന്എസ്എസ്സിന് 20 സെന്റ് അനുവദിച്ച് പാലക്കാട് നഗരസഭ; ...
24 May 2025 5:02 AM GMTസാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്ക്കം; റാപ്പര് ഡബ്സി അറസ്റ്റില്
24 May 2025 4:49 AM GMTബേപ്പൂരിലെ ലോഡ്ജില് കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്
24 May 2025 4:45 AM GMTസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില് റെഡ് അലര്ട്ട്
24 May 2025 1:18 AM GMTകൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില് വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMTകണ്ണൂര് ചെങ്കല്പ്പണയില് മണ്ണിടിച്ചില്; അസം സ്വദേശി മരിച്ചു
23 May 2025 2:48 PM GMT