Sub Lead

അര്‍മീനിയയിലെ പട്ടാള അട്ടിമറി നീക്കത്തെ എതിര്‍ത്ത് ഉര്‍ദുഗാന്‍

'തങ്ങള്‍ എല്ലാത്തരം അട്ടിമറിക്കും എതിരാണ്. അട്ടിമറിയെ അംഗീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഉര്‍ദുഗാന്‍ ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അര്‍മീനിയയിലെ പട്ടാള അട്ടിമറി നീക്കത്തെ എതിര്‍ത്ത് ഉര്‍ദുഗാന്‍
X

ആങ്കറ: എല്ലാത്തരം അട്ടിമറി നടപടികളെയും ആങ്കറ എതിര്‍ക്കുന്നുവെന്ന് അര്‍മേനിയയിലെ സമീപകാല സംഭവവികാസങ്ങളെ പരാമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 'തങ്ങള്‍ എല്ലാത്തരം അട്ടിമറിക്കും എതിരാണ്. അട്ടിമറിയെ അംഗീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഉര്‍ദുഗാന്‍ ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അര്‍മേനിയന്‍ സൈന്യത്തിന്റെ അട്ടിമറി ശ്രമം 'അസ്വീകാര്യ'മാണെന്നും പ്രധാനമന്ത്രി നിക്കോള്‍ പശിന്‍യാനെ നിയമപരമായി നീക്കം ചെയ്യാന്‍ പൊതുജനങ്ങള്‍ക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരണത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അര്‍മേനിയന്‍ ജനത അത് ചെയ്യും. അത് അര്‍മേനിയന്‍ ജനതയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കണമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

പശിന്‍യാന്റെ രാജിയാവശ്യപ്പെട്ട് അര്‍മേനിയന്‍ സൈനിക മേധാവിയും മറ്റു മുതിര്‍ന്ന കമാന്‍ഡര്‍മാരും വ്യാഴാഴ്ച പ്രസ്താവനയിറക്കിയിരുന്നു. അട്ടമറി ശ്രമമെന്ന് വിളിച്ച് സൈനികാഹ്വാനത്തിനെതിരേ പൊട്ടിത്തെറിച്ച പശിന്‍യാന്‍ ഇതിനെ പ്രതിരോധിക്കാന്‍ തെരുവിലിറങ്ങാന്‍ തന്റെ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it