- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനീതിക്കെതിരേ നിലകൊണ്ടതിന് തീർക്കുന്ന തടവറകളൊരു മണൽതരിയോളം ഭയപ്പെടുത്തുന്നില്ല; വൈറലായി പി കെ ഉസ്മാന്റെ ഭാര്യയുടെ കുറിപ്പ്
ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കും അനീതിക്കുമെതിരേ നിലകൊണ്ടതിന്റെ പേരിൽ തീർക്കുന്ന തടവറകളൊരു മണൽതരിയോളം ഭയപ്പെടുത്തുന്നില്ല.
കോഴിക്കോട്: കൂട്ട അറസ്റ്റുകൾക്ക് പിന്നാലെ ഹിന്ദുത്വ മാധ്യമങ്ങളും സംഘപരിവാരവും പോപുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് വ്യാപക പ്രചാരണം നടത്തുമ്പോഴും ധീരതയോടെ നിലപാട് തുറന്നുപറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ കുടുംബാംഗങ്ങൾ. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ ഭാര്യയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കും അനീതിക്കുമെതിരേ നിലകൊണ്ടതിന്റെ പേരിൽ തീർക്കുന്ന തടവറകളൊരു മണൽതരിയോളം ഭയപ്പെടുത്തുന്നില്ല. ജനിച്ചാൽ ഒരിക്കൽ മരിക്കും, അത് ഏത് രീതിയിലുള്ള മരണമാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണെന്നായിരുന്നു ഹസി മതിലകത്തിന്റെ കുറിപ്പ്.
ഇന്ത്യയിലാണ് ഞങ്ങളും നിങ്ങളും ജനിച്ചത്. നിങ്ങൾ ജീവിക്കുന്നതു പോലെ സന്തോഷത്തോടെ സമാധാനത്തോടെ ഭരണഘടന നൽകുന്ന അവകാശത്തോടെ ഞങ്ങൾക്കും ജീവിക്കണം. ഇത് നിങ്ങളുടേതു മാത്രമല്ല ഞങ്ങളുടേതു കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അങ്ങനെ ഇന്ന് പുലർച്ചെ അതും സംഭവിച്ചു..
എൻ ഐ എ റെയ്ഡ്, അറസ്റ്റ് ,യുഎപിഎ. 🙂
ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കും അനീതിക്കുമെതിരെ നിലകൊണ്ടതിന്റെ പേരിൽ തീർക്കുന്ന തടവറകളൊരു മണൽതരിയോളം ഭയപ്പെടുത്തുന്നില്ല.
ജനിച്ചാൽ ഒരിക്കൽ മരിക്കും, അത് ഏത് രീതിയിലുള്ള മരണമാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണ് അതിനിടയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ഊർജ്ജം നൽകുന്നത് 'ഇന്ത്യയിലാണ് ഞങ്ങളും നിങ്ങളും ജനിച്ചത്. നിങ്ങൾ ജീവിക്കുന്നതു പോലെ സന്തോഷത്തോടെ സമാധാനത്തോടെ ഭരണഘടന നൽകുന്ന അവകാശത്തോടെ ഞങ്ങൾക്കും ജീവിക്കണം. ഇത് നിങ്ങളുടേതു മാത്രമല്ല ഞങ്ങളുടേതു കൂടിയാണ് ' ഈ തിരിച്ചറിവാണ്...!
"നിങ്ങൾ സമാധാനമായി പോയി വരൂ ഞങ്ങൾ ഇവിടെയുണ്ട്... എന്ന് പറഞ്ഞ് പറഞ്ഞയച്ചിട്ടുണ്ട്.. ❤ "
ഇൻശാഹ് അല്ലാഹ്
RELATED STORIES
നിരോധിത സംഘടനയെ സാമ്പത്തികമായോ നെറ്റ്വര്‍ക്കിങ് പരമായോ സഹായിക്കുന്നത് ...
13 Jan 2025 2:30 PM GMTനെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; ഗോപന്റെ കല്ലറ പൊളിക്കും;...
13 Jan 2025 1:57 PM GMTസ്ഥിരമായി റീല്‍സ് കാണുമോ ? രക്തസമ്മര്‍ദ്ദം കൂടാമെന്ന് പഠനം
13 Jan 2025 1:48 PM GMTഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനുമേ...
13 Jan 2025 1:19 PM GMTമുഖ്യമന്ത്രിയുടെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തും: എസ്ഡിപിഐ
13 Jan 2025 12:55 PM GMTപത്തനംതിട്ട പീഡനം: മൊത്തം 58 പ്രതികള്‍; 43 പേര് അറസ്റ്റില്‍
13 Jan 2025 12:42 PM GMT