Sub Lead

'തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം'; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, ഗോമതിയെ അറസ്റ്റ് ചെയ്തു

78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.

തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, ഗോമതിയെ അറസ്റ്റ് ചെയ്തു
X

ഇടുക്കി: പെട്ടിമുടിയില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ മുന്നാറില്‍ പ്രതിഷേധം. തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ മുന്‍ നേതാവ് ഗോമതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ കാണാതെ പോവില്ലെന്ന് പ്രഖ്യാപിച്ച ഗോമതിയെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

തോട്ടം തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, മൂന്നാര്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു റോഡില്‍ കുത്തിയിരുന്ന് ഗോമതി പ്രതിഷേധിച്ചത്. 78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.

'തോട്ടം തൊഴിലാളികളിലെ എല്ലാവര്‍ക്കും ഇടം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. മൂന്നാര്‍ കോളനിയിലെ എല്ലാവര്‍ക്കും പട്ടയം ലഭിക്കാന്‍ അഞ്ച് വര്‍ഷമായി ഞാന്‍ പോരാടുകയാണ്. ഇന്ന് മുഖ്യമന്ത്രി വന്നിരിക്കുകയാണ്. 86 പേര്‍ മണ്ണിനടിയിലാണ്. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഇടവും ഭൂമിയും വേണം. ഞങ്ങളുടെ പിള്ളേര് പഠിച്ചിട്ട് ഓട്ടോ െ്രെഡവറും ടാക്‌സി െ്രെഡവറും കാര്‍ െ്രെഡവറും ഇവിടുത്തെ റിസോര്‍ട്ടുകളിലെ കക്കൂസ് ക്ലീന്‍ ചെയ്യുന്നവരും റോഡിലിറങ്ങി റൂമുകളുണ്ട് വായോ ..റൂമുകളുണ്ട് വായോ എന്നും പറഞ്ഞ് മടുത്തു. ഇതില്‍ നിന്നും മോചനം വേണം. ഇവിടെ ആര്‍ക്കും നട്ടെല്ലില്ല. താന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല'; അറസ്റ്റിന് തൊട്ടുമുന്‍പ് ഗോമതി പറഞ്ഞു. അറസ്റ്റ് ചെയ്ത ഗോമതിയെ മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Next Story

RELATED STORIES

Share it