Sub Lead

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധം; യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധം; യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ കേരള നിയമസഭയുടെ യുവജനക്ഷേമ-യുവജനകാര്യ സമിതിയില്‍നിന്നു രാജിവച്ചു. എംഎല്‍എമാരായ അനൂപ് ജേക്കബും കെ എസ് ശബരീനാഥനുമാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രാജിക്കത്ത് നല്‍കിയത്. സംസ്ഥാനത്തെ വിവിധ ഉദ്യോഗാര്‍ഥികളുമായി ഹിയറിങുകള്‍ നടത്തുകയും അവര്‍ക്ക് ജോലിലഭ്യത ഉറപ്പാക്കുകയും നിയമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനുമുള്‍പ്പെടെ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപോര്‍ട്ടുകള്‍ അവഗണിക്കുകയും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും നിയമവിരുദ്ധമായ ജോലി സ്ഥിരപ്പെടുത്തലുകള്‍ക്കും മന്ത്രിസഭ തന്നെ ചുക്കാന്‍ പിടിക്കുന്ന സാഹചര്യത്തില്‍ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ചൂണ്ടികാട്ടിയാണ് ഇരുവരും രാജിവച്ചത്.

Protest over backdoor appointment; UDF MLAs resign from Youth Welfare Committee

Next Story

RELATED STORIES

Share it