Sub Lead

മണിപ്പൂരില്‍ മന്ത്രിമാരുടെ വീടിന് നേരെ ആക്രമണം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ക്ചിങ്, കാങ്‌പോക്പി, ചുരാചന്ദപൂര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

മണിപ്പൂരില്‍ മന്ത്രിമാരുടെ വീടിന് നേരെ ആക്രമണം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍
X

ഇംഫാല്‍: മണിപ്പൂരില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടിന് നേരെ ആക്രമണം. ജിരിബാം ജില്ലയില്‍ മെയ്‌തെയ് വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ക്ചിങ്, കാങ്‌പോക്പി, ചുരാചന്ദപൂര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും മരവിപ്പിച്ചു.

കഴിഞ്ഞ ദിവസം കുക്കി സായുധസംഘടനകളില്‍ പെട്ടവരെന്ന് ആരോപിച്ച് പത്ത് പേരെ സിആര്‍പിഎഫ് വെടിവച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് മെയ്‌തെയ് വിഭാഗക്കാരായ മൂന്നു പേരെ കാണാതായത്. ഇവരുടെ മൃതദേഹം അസം അതിര്‍ത്തിക്ക് അടുത്തുള്ള ഒരു നദിയില്‍ നിന്ന് പിന്നീട് കണ്ടെത്തി. ഈ സംഭവത്തിലാണ് മെയ്‌തെയ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

Next Story

RELATED STORIES

Share it