Sub Lead

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ മാധ്യമ വേട്ട: നടപടി വേണമെന്ന് ബുദ്ധിജീവികള്‍;ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന

ഇന്ത്യന്‍ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കുവൈത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഡോ. സഫറുല്‍ ഇസ്ലാം ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ലക്ഷ്യമിട്ടുള്ള മാധ്യമ വിചാരണയെ സംയുക്ത പ്രസ്താവന ശക്തമായി അപലപിക്കുകയും ചെയ്തു.

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ മാധ്യമ വേട്ട: നടപടി വേണമെന്ന് ബുദ്ധിജീവികള്‍;ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന
X

ന്യൂഡല്‍ഹി: പ്രമുഖ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനും നിലവില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. സഫറുല്‍ ഇസ്ലാം ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയും അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മനുഷ്യാവകാശ മേഖലകളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കള്ളക്കേസ് ചുമത്തപ്പെട്ട ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കുവൈത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഡോ. സഫറുല്‍ ഇസ്ലാം ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ലക്ഷ്യമിട്ടുള്ള മാധ്യമ വിചാരണയെ സംയുക്ത പ്രസ്താവന ശക്തമായി അപലപിക്കുകയും ചെയ്തു.

ഹിന്ദുത്വ വര്‍ഗീയവാദികള്‍ ലക്ഷ്യമിട്ട ഇന്ത്യന്‍ മുസ്ലിംകളുടെ മനുഷ്യാവകാശങ്ങളുടെ ഭയാനകമായ തകര്‍ച്ചയെക്കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. ഗൂഢലക്ഷ്യങ്ങളുള്ള ഏതാനും രാഷ്ട്രീയ നേതാക്കാളും വര്‍ഗീയതയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ള ന്യൂസ് ചാനല്‍ അവതാരകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കാനും അദ്ദേഹത്തെ ഹിന്ദു വിരുദ്ധനും ഇന്ത്യാ വിരുദ്ധനുമായി മുദ്ര കുത്താനും നികൃഷ്ട ശ്രമങ്ങള്‍ നടത്തി.

ഇന്ത്യയിലെ നിരവധി പൗരന്മാരും പൊതു വ്യക്തികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും വിവിധ യൂറോപ്യന്‍ സര്‍ക്കാറുകളും അമേരിക്കയും യുഎന്‍

മനുഷ്യാവകാശ സംവിധാനങ്ങളും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിലും പ്രകടിപ്പിച്ച അവരുടെ ആശങ്ക ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ സമഗ്രത പുലര്‍ത്തുന്ന ആളാണ്. ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനും മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു പണ്ഡിതനാണ് അദ്ദേഹം. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ മതങ്ങളില്‍പ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും എന്‍ജിഒകളുടേയും മുക്തകണ്ഠ പ്രശംസയ്ക്കു പാത്രമായിരുന്നു. ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം സമയോചിതമായി നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ മുസ്ലിംക്കിടയില്‍ മാത്രമല്ല സിഖ്, ക്രൈസ്തവര്‍, ജൈനന്‍മാര്‍, പാര്‍സികള്‍ എന്നിവര്‍ക്കിടയില്‍ ഏറെ സ്വീകാര്യനാക്കി. ശരിയായ അര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ മാനവികവാദിയാണ് അദ്ദേഹം.

ചിലര്‍ക്ക് ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും തമ്മില്‍ വേര്‍തിരിച്ച് കാണുന്നതിലുണ്ടായ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഡോ. ഖാനെതിരായ വിദ്വേഷ പ്രചാരണം ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ ഒരു പ്രമുഖ ഇന്ത്യന്‍ ബുദ്ധിജീവിയാണ്. ഇസ്‌ലാമും അറബ് ലോകവുമാണ് അദ്ദേഹത്തിന്റെ പ്രധാനമേഖല. ഈ മേഖലകളില്‍ അഗാധ പാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. ജാമിഅ അല്‍ അസ്ഹറിന്റേയും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയുടെയും ഉല്‍പ്പന്നമാണ് അദ്ദേഹം. ധീരമായ പൊതു നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ എന്നും മുന്‍നിരയില്‍ നിന്ന പണ്ഡിതനായിരുന്നു അദ്ദേഹം. സായുധ സംഘമായ ഐഎസിനെ തള്ളിപ്പറഞ്ഞ് ആദ്യം മുന്നോട്ട് വന്നത് അദ്ദേഹമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഐഎസിന്റേയും ബോക്കോ ഹറാമിന്റെയും ക്രൂരകുറ്റകൃത്യങ്ങളെ എതിര്‍ത്തുകൊണ്ട് അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു. എല്ലാത്തരം തീവ്രവാദത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകനായി അദ്ദേഹം.

ഡോ. ഖാന്‍ ഒരു പണ്ഡിതനായ അംബാസഡറാണ്. രാജ്യത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തെ ആക്രമിക്കുന്നതും ലക്ഷ്യമിടുന്നതും യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയെയും ധാര്‍മ്മികതയെയും അപമാനിക്കുന്നതാണെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.

സ്വാമി അഗ്‌നിവേശ്, മുഹമ്മദ് അദീബ്. പ്രഫ. അരുണ്‍ കുമാര്‍, സഫര്‍ ജംഗ്, കമാല്‍ ഫാറൂഖി, ആനി നമല, കവിത കൃഷ്ണന്‍, സുഭാഷ് ഗടഡെ

ജാവേദ് നഖ്വി, ഇന്ദു പ്രതാപ് സിംഗ്, അവിനാശ് കുമാര്‍, ഇഫ്തിക്കര്‍ ഗിലാനി, അനില്‍ ചമാഡിയ, സേവ്യര്‍ ഡയസ്, ഡോ.ഡെന്‍സില്‍ ഫെര്‍ണാണ്ടസ്, ഇര്‍ഫാന്‍ എഞ്ചിനീയര്‍, ഫൈസല്‍ ഖാന്‍, ഡോ. ജോണ്‍ ദയാല്‍, മുജ്തബ ഫാറൂഖ്, രവി നായര്‍, അഡ്വ. അബുബക്കര്‍ സബ്ബാക്ക്, ഗോപാല്‍ മേനോന്‍, ബിലാല്‍ ഖാന്‍, അശോക് ചൗധരി, ജാഫര്‍ ലത്തീഫ് നജര്‍, മുജാഹിദ് നഫീസ്, അസീം സുന്ദന്‍, പൂജന്‍ സാഹില്‍,

അങ്കുര്‍ ഒട്ടൊ, മറിയ സലീം, തന്‍വീര്‍ ആലം, ജുനെദ് ഖാന്‍, ഇ എം അബ്ദുര്‍റഹിമാന്‍, അതിഥി ദത്ത, ദേവിക പ്രസാദ്, അമീക്ക് ജാമി,

സുഹൈബ് അന്‍സാരി, ഗുര്‍മിന്ദര്‍ സിംഗ്, എ സി മൈക്കല്‍, നീലിമ ശര്‍മ്മ, ഡോ. അഫ്താബ് ആലം, ധ്രുവ നാരായണന്‍, സയ്യിദ് സെയ്ഫ് ഉര്‍ റഹ്മാന്‍, ഡോ. തന്‍വീര്‍ ഫസല്‍, ഡോ. തൗസീഫ് മടിക്കേരി, എന്‍ ഡി ജയപ്രകാശ്, സലാഹുദ്ദീന്‍ അന്‍സാരി, സത്യജിത് നമ്പ്യാര്‍, കെ കെ സുഹൈല്‍, അബു സുഫിയാന്‍, സുജാത മാധോക്, താരിഖ് ഖാന്‍, വയലിന്‍ മാത്യു ബെഞ്ചമിന്‍, പ്രഫ്. ശംസുല്‍ ഇസ്ലാം, ശ്രീധര്‍ രാമമൂര്‍ത്തി, പ്രഫ.

മുഹമ്മദ് ഷാഹിദ്, ഡോ. ആനന്ദ് വിവേക് തനേജ, ഡോ. കുഷ് കുമാര്‍ സിംഗ്, മംഗള വര്‍മ്മ, വിപുല്‍ കുമാര്‍, വഖാര്‍ ഹസ്സന്‍, ബ്രഹം പ്രകാശ്,

അബ്ദുള്‍ റാഷിദ് അഗ്വാന്‍, ഫവാസ് ഷഹീന്‍, ഗുമാന്‍ സിംഗ്, മുഹമ്മദ് ഹഫീസുല്ല, കെ പി ശശി, മുഷ്ഫിക് റാസ ഖാന്‍, പാര്‍ത്ത എസ് ബാനര്‍ജി, ഗൗതം മജുംദാര്‍, എസ് ക്യു മസൂദ്, ഐമാന്‍ ജെ ഖാന്‍, എം കെ ഫൈസി, ഡോ. തസ്ലിം റഹ്മാനി, മുഹമ്മദ് ഷാഫി, ഡോ.ലെനിന്‍ രഘുവന്‍ഷി, മാലിക് മുഅ്തസിം ഖാന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it