Sub Lead

പുല്‍വാമ ആക്രമണം: അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്ന് രാജ് താക്കറെ

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യംചെയ്താല്‍ പുല്‍വാമ ആക്രമണത്തിന്റെ സത്യം പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാര്‍ മോദി സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഇരകളാണെന്നും താക്കറെ പറഞ്ഞു.

പുല്‍വാമ ആക്രമണം: അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്ന് രാജ് താക്കറെ
X

കോലാപൂര്‍: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യംചെയ്താല്‍ പുല്‍വാമ ആക്രമണത്തിന്റെ സത്യം പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാര്‍ മോദി സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഇരകളാണെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് രാജ് താക്കറെ ഇക്കാര്യം പറഞ്ഞത്. പുല്‍വാമ ആക്രണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി മോദി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നിട്ടും മോദി ഷൂട്ടിങ് തുടരുകയായിരുന്നു. മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ വ്യാജ ആക്രമണങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, കൂടുതല്‍ നടക്കുന്നത് മോദി ഭരണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ് താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് ട്വിറ്ററില്‍ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ് താക്കറെ പറയുന്നതില്‍ കാര്യമുണ്ടെന്നും അജിത് ഡോവലിന്റെ വീഴ്ചയെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നുമാണ് പലരുടെയും അഭിപ്രായം. ഫെബ്രുവരി 14ന് പുല്‍വാമ ആക്രമണസമയത്ത് വൈകീട്ട് ഡിസ്‌കവറി ചാനലിന് വേണ്ടിയുള്ള ടൂറിസം പ്രമോഷന്‍ ഷൂട്ടിങ്ങിലായിരുന്നു മോദിയെന്നും കോര്‍ബറ്റിലെ ദേശീയ പാര്‍ക്കില്‍ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനുശേഷം ഫോണിലൂടെ ഒരു റാലിയെ അഭിസംബോധന ചെയ്ത് മോദി പ്രസംഗിച്ചതായും ഈ സമയമൊന്നും ആക്രമണം സംബന്ധിച്ച് മോദി ഒന്നും പ്രതികരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.







Next Story

RELATED STORIES

Share it