- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികള്‍

താമരശ്ശേരി: ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് തീരുമാനിച്ച് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ള മുസ്‌ലിം മഹല്ല് കമ്മറ്റികള്‍. ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങളുമായി മഹല്ലുകള്‍ സഹകരിക്കില്ലെന്നും അത്തരക്കാരുടെ വിവാഹം ചെയ്തുകൊടുക്കില്ലെന്നും മഹല്ല് കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. വിവാഹം ലഹരി ഉപയോഗം ഇല്ലാത്തവരുമായി മാത്രമാക്കുമെന്ന് യോഗത്തില്‍ തീരുമാനമായി.
പെണ്‍കുട്ടികളുടെ സൗഹൃദങ്ങള്‍ അപകടം വിളിച്ചു വരുത്താതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തും, ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തില്‍ പരിശീലനം നല്‍കും, സമൂഹത്തെ വെല്ലുവിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലില്‍ ബഹിഷ്‌കരിക്കും, ലഹരിക്കെതിരെ മഹല്ല് തലത്തില്‍ ബഹുജന-യുവജന കൂട്ടായ്മ രൂപീകരിക്കും, മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പോലിസും നടത്തുന്ന നടപടികളോട് സര്‍വ്വ തലത്തിലും സഹകരിക്കും തുടങ്ങിയ തീരുമാനങ്ങളാണ് മഹല്ല് ഭാരവാഹികളുടെ യോഗം കൈക്കൊണ്ടത്. പുതുപ്പാടി പഞ്ചായത്തിലെ സുന്നി-മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി പള്ളികളിലെ ഭാരവാഹികള്‍ ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.
RELATED STORIES
2026 ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാന്
21 March 2025 6:30 PM GMTതൃശൂര്‍ പാലപ്പിള്ളിയില്‍ പുലി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു
21 March 2025 6:25 PM GMTകോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദ്ദേശം
21 March 2025 5:16 PM GMTതൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു
21 March 2025 5:03 PM GMTആംഗ്യഭാഷ പഠിച്ച് മനുഷ്യരുമായി സംസാരിച്ച കാന്‍സി ദി ബൊനോബോ മരണമടഞ്ഞു
21 March 2025 4:13 PM GMTആശാ വര്‍ക്കര്‍മാരുടെ സമരം:ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം...
21 March 2025 3:51 PM GMT