Sub Lead

യുക്രൈയ്‌നില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഇല്ലെന്ന് പുട്ടിന്‍; ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങളെ ആക്രമിക്കില്ല

യുക്രൈയ്‌നില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഇല്ലെന്ന് പുട്ടിന്‍; ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങളെ ആക്രമിക്കില്ല
X

മോസ്‌കോ: യുക്രൈയ്‌നുമായി സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് പുട്ടിന്‍ നിലപാട് വ്യക്തമാക്കിയത്. എത്രയും വേഗം വെടിനിര്‍ത്തല്‍ വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു മാസം യുക്രൈയ്‌നിന്റെ ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടില്ലെന്ന് പുട്ടിന്‍ അറിയിച്ചു.

കിഴക്കന്‍ യുക്രൈയ്‌നില്‍ അവരുടെ സൈന്യത്തെ തകര്‍ത്ത് റഷ്യന്‍ സൈന്യം മുന്നേറുന്നതിനാലാണ് പുട്ടിന്‍ വെടിനിര്‍ത്തലിന് തയ്യാറാവാത്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വെടിനിര്‍ത്തലിന് തയ്യാറായാല്‍ കൂടുതല്‍ സൈനികരെ റിക്രൂട്ട് ചെയ്യാനും യൂറോപ്പില്‍ നിന്നും ആയുധങ്ങള്‍ കൊണ്ടുവരാനും യുക്രൈയ്‌ന് കഴിയും. അതിന് അവസരം നല്‍കരുതെന്നാണ് സൈനിക നേതൃത്വം പുട്ടിനോട് പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരമാണ് പുട്ടിന്‍ നിലപാട് പറഞ്ഞത്. എന്നാല്‍, യുഎസ് പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടതിനാല്‍ ഒരുമാസത്തേക്ക് യുക്രൈയ്‌നിന്റെ ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടരുതെന്ന് തീരുമാനിച്ചു. അതേസമയം, 30 ദിവസം ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങളെ ആക്രമിക്കാതിരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

Next Story

RELATED STORIES

Share it