- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ് ലാമിനെ ഭീകരതയുമായി ബന്ധിപ്പിച്ച് പാഠഭാഗം; പുസ്തക പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരേ കേസ്
ന്യൂഡല്‍ഹി: ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിച്ച് പാഠഭാഗം പ്രസിദ്ധീകരിച്ചതിനു പുസ്തക പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരേ രാജസ്ഥാന് പോലിസ് കേസെടുത്തു. ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിച്ചതിനും മുസ്ലിംകളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണ് രാജസ്ഥാന് സ്റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ്, സഞ്ജീവ് പാസ്ബുക്ക് പബ്ലിക്കേഷന്‍ ഉടമ, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരേ ജയ്പൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ 14 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് 12ാം ഗ്രേഡിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിലാണ് ആക്ഷേപകരമായ ഉള്ളടക്കം ഉള്‍പ്പെടുത്തിയത്. 2018 ഡിസംബറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ഈ ഭാഗം ഒഴിവാക്കുകയും പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുകയും ചെയ്തു.
വിമര്‍ശനം ശക്തമായതോടെ പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയും രേഖാമൂലം മാപ്പ് പറയുകയും ചെയ്തിരുന്നു. രാജസ്ഥാന് മുസ്ലിം ഫോറം കോ-ഓഡിനേറ്ററും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ രാജസ്ഥാന് യൂനിറ്റ് പ്രതിനിധിയുമായ മൊഹ്സിന്‍ റഷീദാണ് പരാതി നല്‍കിയത്. നേരത്തെ ഇസ്ലാമിക 'ഭീകരത'യെ കുറിച്ച് ബിഎഡ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ 12ാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. മുസ്ലിംകളോട് സംശയം ജനിപ്പിക്കാനും ഇസ്ലാമിനോട് വിദ്വേഷം വളര്‍ത്താനുമുള്ള ശ്രമമാണിതെന്ന് മൊഹ്സിന്‍ റഷീദ് അനദൊലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഇസ് ലാമിനെ തീവ്രവാദവുമായി നേരിട്ട് ബന്ധപ്പെടുത്തിയും 'ഇസ് ലാമിക ഭീകരത 'എന്ന പദം ഉപയോഗിച്ചും മുസ്ലിം വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും പ്രകോപിപ്പിക്കാനും വികാരങ്ങളെ വ്രണപ്പെടുത്താനും പുസ്തകം ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ പ്രസാധകനെയും രചയിതാക്കളെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും വിദ്വേഷ പരാമര്‍ശങ്ങള്‍ സിലബസ് പുസ്തകത്തില്‍ നിന്ന് ഉടന്‍ നീക്കംചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് 'എന്താണ് ഇസ് ലാമിക ഭീകരത' എന്ന പേരില്‍ പാഠഭാഗം ഉള്‍പ്പെടുത്തിയത്. 'ഇസ് ലാമിക ഭീകരത ഇസ് ലാമിന്റെ ഒരു രൂപമാണെന്നും കഴിഞ്ഞ 20-30 വര്‍ഷങ്ങളില്‍ ഇത് ശക്തമായെന്നുമാണ് ഈ ചോദ്യത്തിനുള്ള ഉത്തരമായി നല്‍കിയിട്ടുള്ളത്. 'ക്രൂരത, ബ്ലാക്ക് മെയില്‍, പണം കവരല്‍, മതത്തിന്റെ പേരില്‍ ക്രൂരമായ കൊലപാതകങ്ങള്‍ എന്നിവ ഇസ് ലാമിക ഭീകരതയുടെ സവിശേഷതകളായി മാറിയെന്ന കുപ്രചാരണവും പാഠഭാഗത്തിലുണ്ട്. അതേസമയം, ഒരുസംഘം മുസ്ലിംകള് പ്രസാധകന്റെ ഓഫിസ് ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പോലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
Rajasthan Class XII textbook links Islam with terrorism; FIR lodged in Jaipur
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMT