Sub Lead

പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല: റക്ബര്‍ ഖാന്‍ കേസില്‍ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി, ഒരാളെ വെറുതെവിട്ടു

പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല: റക്ബര്‍ ഖാന്‍ കേസില്‍ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി, ഒരാളെ വെറുതെവിട്ടു
X

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് റക്ബര്‍ ഖാന്‍ എന്ന മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാല് പേര്‍ കുറ്റക്കാരെന്ന് കോടതി. സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒരാളെ വെറുതെവിട്ടു. 2018ലെ റക്ബര്‍ ഖാന്‍ തല്ലിക്കൊലക്കേസില്‍ രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ കോടതി നാലുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഒരാളെ വെറുതെവിടുകയും ചെയ്തു. നരേഷ്, വിജയ്, പരംജീത്, ധര്‍മേന്ദ്ര എന്നിവരെയാണ് ഐപിസി സെക്ഷന്‍ 341, 304 എന്നിവ പ്രകാരം അഡീഷനല്‍ ജില്ലാ ജഡ്ജി സുനില്‍ കുമാര്‍ ഗോയല്‍ ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ നാവികനെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. കന്നുകാലികളെ കടത്തുന്നു എന്ന് ആരോപിച്ചാണ് ഗോരക്ഷകര്‍ ഉള്‍പ്പെടുന്ന ഒരു ആള്‍ക്കൂട്ടം റക്ബര്‍ ഖാനെ തല്ലിക്കൊന്നത്. അസ് ലം എന്നയാളും റക്ബര്‍ ഖാനും പശുക്കളുമായി ഭരത്പൂര്‍ ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോവുന്നതിനിടെയാണ്

ആക്രമിച്ചത്. തലനാരിഴയ്ക്ക് അസ് ലം രക്ഷപ്പെട്ടെങ്കിലും റക്ബര്‍ ഖാനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി പരിക്കേറ്റ റക്ബറിനെയും പശുക്കളെയും കസ്റ്റഡിയിലെടുക്കുകയും റക്ബറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it