- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രത്തെ വിമര്‍ശിച്ച ലേഖനം 'ഹിന്ദുസ്ഥാന്‍ ടൈംസ്' വെട്ടി; ഇനി എഴുതില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചെഴുതിയ ലേഖനം പ്രമുഖ ദേശീയ ദിനപത്രമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' സെന്‍സര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ഇനി ലേഖനമെഴുതി നല്‍കില്ലെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. 'പാസ്റ്റ് ആന്റ് പ്രസന്റ്' എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാരാന്ത്യത്തില്‍ രാമചന്ദ്ര ഗുഹ എഴുതുന്ന കോളത്തില്‍ വന്ന ലേഖനമാണ് സെന്‍സര്‍ ചെയ്തത്. മോദി സര്‍ക്കാരിന്റെ വിസ്ത പദ്ധതിയെ കുറിച്ചായിരുന്നു വിമര്‍ശനം. കൊവിഡ് പ്രതിസന്ധിക്കിടയില്‍ 20000 കോടിയുടെ പദ്ധതി നടപ്പാക്കുന്നതിനെയാണ് ലേഖനത്തില്‍ വിമര്‍ശിച്ചത്.
എന്നാല്‍, പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കാന്‍ എഡിറ്റര്‍മാര്‍ക്ക് സമ്മതമായിരുന്നെന്നും എന്നാല്‍ മാനേജ്‌മെന്റിന്റെ താല്‍പര്യമനുസരിച്ച് ലേഖനം സെന്‍സര്‍ ചെയ്യാനും കോളം തുടരാനും ആവശ്യപ്പെട്ടെന്നുമാണ് രാമചന്ദ്ര ഗുഹ ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ, താന്‍ ഇവര്‍ക്കു വേണ്ടി ഇനി കോളം എഴുതുന്നത് നിര്‍ത്താന്‍ തീരുമാനിച്ചെന്നും പ്രസ്തുത ലേഖനം ഉടന്‍ മറ്റൊരിടത്ത് പ്രസിദ്ധീകരിക്കുമെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
For print and online readers of my regular "Past and Present" column in the Hindustan Times—for this Sunday's issue I had written on the folly and vanity of the Central Vista project. The newspaper has censored the column. The piece will soon appear in another (and braver) forum.
— Ramachandra Guha (@Ram_Guha) April 19, 2020
രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ പുനരുദ്ധീകരിക്കുന്ന പദ്ധതിയായ വിസ്തയ്ക്കു വേണ്ടി 20000 കോടി ചെലവഴിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പദ്ധതിക്കായി 5 പ്രധാന ചരിത്ര സ്മാരകങ്ങളൂുടെ ഭൂവിനയോഗ നിയമത്തില്‍ ഭേദഗതി ചെയ്യുന്ന വിജ്ഞാപനം മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, രാജ്യവും ലോകവും കൊവിഡ് 19 പ്രതിസന്ധിയില്‍പെട്ട് പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനെയാണ് ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നത്.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT