Sub Lead

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: സര്‍ക്കാരും പോലിസും ഇരുട്ടില്‍ തപ്പുന്നു-കെ സുരേന്ദ്രന്‍

വല്‍സന്‍ തില്ലങ്കേരിക്കെതിരെയുള്ള നീക്കം വര്‍ഷങ്ങളായി നടക്കുന്നതാണ്. അദ്ദേഹത്തെ കൊലയാളിയാക്കി ചിത്രീകരിച്ച് കൊലപ്പെടുത്താനാണ് നീക്കമെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി സുരേന്ദ്രന്‍ പറഞ്ഞു

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: സര്‍ക്കാരും പോലിസും ഇരുട്ടില്‍ തപ്പുന്നു-കെ സുരേന്ദ്രന്‍
X

ആലപ്പുഴ: ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക്കേസില്‍ സര്‍ക്കാരും പോലിസും ഇരുട്ടില്‍ തപ്പുന്നുവെന്നും എസ്ഡിപിഐയുമായുള്ള അവരുടെ ധാരണ പുറത്തുവന്നിരിക്കുകയാണെന്നും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍. അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനായിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന തലത്തില്‍ ഗൂഢാലോചന നടന്നുവെന്നും എസ്ഡിപിഐ പ്രസിഡന്റിനെതിരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാരാകായുധങ്ങളുമായി ആംബുലന്‍സ് എത്തിയത് പാലക്കാട് നിന്നാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡിപിഐയുടെ ആയുധകേന്ദ്രങ്ങളില്‍ പൊലിസ് പരിശോധന നടത്തിയിട്ടില്ലെന്നും തൃത്താലയില്‍ നിന്ന് വന്ന ആംബുലന്‍സ് പരിശോധിച്ചില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആംബുലന്‍സ് വിട്ടു കൊടുത്ത പോലിസും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ധാരണ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അമ്പലപ്പുഴയിലെ സിപിഎം എംഎല്‍എ എച്ച് സലാം എസ്ഡിപിഐയുടെ ആളാണെന്നും സിപിഎമ്മുകാര്‍ തന്നെ ഇത് ആരോപിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോലിസിന്റെ നീക്കങ്ങള്‍ എംഎല്‍എ എസ്ഡിപിഐക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്നും എച്ച് സലാമിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ാവശ്യപ്പെട്ടു. ഭീകരവാദ കേസുകളെല്ലാം കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും പലയിടത്ത് നിന്ന് വന്ന കൊല നടത്തി പോകുന്ന പരിശീലനം സിദ്ധിച്ചവരാണ് ഇവരെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇവര്‍ക്ക് തന്നെ പരസ്പരം അറിയില്ലെന്നും കേസ് തെളിയാന്‍ കേന്ദ്രത്തിന് കൈ മാറണമെന്നും രാഷ്ട്രീയ ലാഭത്തിനായി പിണറായി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ കണ്ണീര് കാണിതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഷാന്റെ കൊലപാതകത്തില്‍ ബിജെപി ബന്ധം കാണിക്കാനാവില്ല. വല്‍സന്‍ തില്ലങ്കേരിക്കെതിരെയുള്ള നീക്കം വര്‍ഷങ്ങളായി നടക്കുന്നതാണ്. അദ്ദേഹത്തെ കൊലയാളിയാക്കി ചിത്രീകരിച്ച് കൊലപ്പെടുത്താനാണ് നീക്കമെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി സുരേന്ദ്രന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എസ്ഡിപിഐയുടെ വോട്ട് വാങ്ങുന്നവരാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it