Sub Lead

യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, കഴുത്തുഞെരിച്ചു; മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചു

യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, കഴുത്തുഞെരിച്ചു; മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചു
X

ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം. മരിച്ചെന്ന് കരുതി അക്രമികള്‍ കുളത്തിന് സമീപം ഉപേക്ഷിച്ച യുവതിയെ ആറ് ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ 35 കാരിയായ ക്രൂരകൃത്യത്തിന് ഇരയായത്. ഫെബ്രുവരി 4ന് രാത്രിയാണ് യുവതിയെ കാണാതായത്. രണ്ടുദിവസത്തിന് ശേഷം കുടുംബം യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ദീദ്വാന പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുരേഷ് മേഘ്‌വാള്‍ എന്നയാളാണ് കൂട്ടബലാല്‍സംഗത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. ഫെബ്രുവരി നാലിന് രാത്രി താനും മറ്റൊരാളും ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ചോദ്യംചെയ്യലില്‍ മേഘ്‌വാള്‍ വെളിപ്പെടുത്തി. അടുത്ത ദിവസം രാവിലെ പോലിസ് സംഘം യുവതിയെ അന്വേഷിച്ച് സംഭവസ്ഥലത്തെത്തി. അതുവരെ മരിച്ചതായി കരുതപ്പെട്ടിരുന്ന യുവതിക്ക് ജീവനുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് ജയ്പൂരിലേക്ക് കൊണ്ടുപോയി.

ഒരു പോലിസ് ഇന്‍സ്‌പെക്ടറെ ചികില്‍സയുടെ ക്രമീകരണം പരിശോധിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന് പോലിസ് സൂപ്രണ്ട് രാം മൂര്‍ത്തി അറിയിച്ചു. അന്വേഷണത്തില്‍ നിഷ്‌ക്രിയത്വം കാണിച്ച പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും എസ്പി സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 6 മുതല്‍ 9 വരെയുള്ള കോള്‍ ഡീറ്റെയില്‍സ് രേഖകള്‍ പരിശോധിക്കുന്നതിനോ മറ്റുമുള്ള ശ്രമങ്ങള്‍ പോലിസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മേഘ്‌വാളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കിള്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി എസ്പി പറഞ്ഞു. യുവതിയുടെ നില തൃപ്തികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് പ്രതികള്‍ക്കുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടമാനഭംഗവും ഉള്‍പ്പെടുത്തി.

Next Story

RELATED STORIES

Share it