- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെര്‍വര്‍ തകരാര്‍: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി
ഇതേത്തുടര്‍ന്ന് ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്കുന്ന സ്പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്ക് മുടങ്ങി. പകരം സംവിധാനവും ഒരുക്കിയിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ഇപോസ് മെഷീന് പ്രവര്‍ത്തനരഹിതമായതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങുന്നത്.
ഇതേത്തുടര്‍ന്ന് ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്കുന്ന സ്പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്ക് മുടങ്ങി. പകരം സംവിധാനവും ഒരുക്കിയിട്ടില്ല. തകരാര്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ റേഷനെ മാത്രം ആശ്രയിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകും.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ പണിമുടക്കി തുടങ്ങുന്നത്. ഇന്നലെ ഇ പോസ് മെഷീന് വഴി വിവരങ്ങള്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്താന്‍ ഒരു തരത്തിലും കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ചിട്ടു.
രാവിലെ മുതല്‍ റേഷന്‍ വാങ്ങാനെത്തിയവര്‍ ബഹളം വെയ്ക്കുകയും പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം കടകള്‍ ഉള്ളതില്‍ നാലായിരത്തില്‍ താഴെ മാത്രമാണ് തുറന്നത്. 91.81 ലക്ഷം കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഡേറ്റ സെന്റിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT