Sub Lead

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന് എല്‍ഡിഎഫ്

തൃക്കാക്കര മണ്ഡലത്തില്‍ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നതും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന് എല്‍ഡിഎഫ്
X

തൃക്കാക്കര: തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തൃക്കാക്കര മണ്ഡലത്തില്‍ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നതും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വെപ്രാളപ്പെട്ടിരിക്കുകയാണെന്നും ഇപി കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരന്‍ നായയോട് ഉപമിച്ച സംഭവം സംസ്‌കാരശൂന്യമാണ്. കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ് ആ പദപ്രയോഗം. വിമര്‍ശിക്കാം, പക്ഷെ എന്തും പറയാമെന്ന നിലയിലാണ് കെപിസിസി അധ്യക്ഷന്‍ എത്തിയിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് എന്നും യുഡിഎഫെന്നും വോട്ടര്‍മാര്‍ അറിയണം. തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. പരാമര്‍ശത്തിനെതിരേ ബൂത്ത് തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സുധാകരന്‍ നടത്തിയ പരാമര്‍ശം സാധാരണ പ്രവര്‍ത്തകര്‍ പോലും ഉപയോഗിക്കില്ല. അത്തരം പദങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ഗുരുതര കുറ്റമാണ്. സുധാകരനെതിരെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യണം'- ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ എഐസിസി സുധാകരനെതിരേ എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it