- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആദ്യം കുപ്രചാരണം നടത്തുക, പിന്നെ അറസ്റ്റ് ചെയ്യുക'; പോപുലര്‍ ഫ്രണ്ട് വേട്ടക്കെതിരേ റെനി ഐലിന്റെ കുറിപ്പ്
'ആദ്യം കുപ്രചരണം നടത്തുക, പിന്നെ അറസ്റ്റ് ചെയ്യുക. അതിന് ഒരു ഗുണം ഉണ്ട്; അങ്ങനെ വരുമ്പോള്‍ 'പൊതു സമൂഹം ' എന്ന് പറയുന്നവര്‍ ഒന്നും മിണ്ടില്ല. ഡിഎച്ആര്‍എം വേട്ട നടക്കുമ്പോള്‍ ഇത് ശരിക്കും ഞാന്‍ നേരിട്ട് കണ്ടതാണ്'. പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയെ കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റെനി ഐലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'കുറെ നാളുകള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നത് പി എഫ് ഐയുടെ 60 കോടിയുടെ കള്ളപ്പണം എന്നാണ്. എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. റെയ്ഡും നടത്തി പതിവ് പോലെ കമ്പ്യൂട്ടറും മൊബൈലും കൊണ്ടുപോയി. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്ത് ചെയ്ത് നാല്പത്തിഅയ്യായിരം രൂപയുടെ കണക്കാണ് ചോദിച്ചത് എന്നാണ് അന്ന് അറിയാന്‍ കഴിഞ്ഞത്. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വേറെ ഒരു കാര്യം കൂടിയുണ്ട്. റൗഫ് ഷെരിഫ്‌നെതിരെ ആദ്യം പ്രചരിപ്പിച്ച അപസര്‍പ്പക കഥയ്ക്ക് വീണ്ടും ജീവന്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ പറയുന്നത് നൂറ്റിഇരുപത് കോടി രൂപയുടെ കണക്കാണ്. ഇനി ഒരു വാദത്തിന് വേണ്ടി അത് സമ്മതിക്കാം. പക്ഷെ ഇത്രയും നിരീക്ഷണത്തില്‍ നില്‍ക്കുന്ന ഒരുസംഘടന അതും ഇന്ത്യ പോലെ ശക്തമായ ഒരു രാഷ്ട്രത്തിലെ പ്രധാനമന്ത്രിയെ കൊല്ലാന്‍ വിദേശത്തു നിന്ന് ഫണ്ട് സമാഹരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് പുറമെ സന്തോഷിക്കുന്ന സംഘികള്‍ പോലും വിശ്വസിക്കില്ല'. റെനി ഐലില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആദ്യം കുപ്രചരണം നടത്തുക, പിന്നെ അറസ്റ്റ് ചെയ്യുക. അതിന് ഒരു ഗുണം ഉണ്ട്; അങ്ങനെ വരുമ്പോള്‍ ' പൊതു സമൂഹം ' എന്ന് പറയുന്നവര്‍ ഒന്നും മിണ്ടില്ല. ഡി എച് ആര്‍ എം വേട്ട നടക്കുമ്പോള്‍ ഇത് ശരിക്കും ഞാന്‍ നേരിട്ട് കണ്ടതാണ്. സ്‌പെഷല്‍ ബ്രാഞ്ചുകാര്‍ ഒരുപാട് തവണ നേരിട്ട് വന്ന് നമ്മളോട് എല്ലാം ചോദിച്ചറിഞ്ഞിട്ടും, നമ്മുടെ വീട് അറിയാമെങ്കിലും അവര്‍ വരില്ല തൊട്ടടുത്ത അഞ്ചു വീടപ്പുറം മാറി പരിസരം മുഴുവന്‍ ഭീതിജനകമായ കഥ പ്രചരിപ്പിക്കും നമ്മുടെ ഫോട്ടോ കാണിക്കും. നാട്ടിലെ ഏറ്റവും 'ഭീകരമായ' ഒരു മുഖം സൃഷ്ടിക്കും. പിന്നെ എന്താണ് സംഭവിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ മുസ്‌ലിം സമൂഹത്തിന് എതിരെ ഇതെല്ലാം വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതാണ്. ഒന്നാമത്തെ കാരണം ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധത. കേരളത്തിലാണെങ്കില്‍ വളരെ തന്ത്രപൂര്‍വ്വം പല തിയറികളിലും പൊതിഞ്ഞുവച്ചുകൊണ്ട് സംസാരിക്കുന്നതുകൊണ്ട് മലയാളികള്‍ ഇസ്ലാമോഫോബിയ പുറത്തു കാണിക്കാറില്ല. അങ്ങനെ ഒരു പ്രത്യേകത ഉണ്ട്.
കുറെ നാളുകള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നത് പി എഫ് ഐയുടെ 60 കോടിയുടെ കള്ളപ്പണം എന്നാണ്. എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. റെയ്ഡും നടത്തി പതിവ് പോലെ കമ്പ്യൂട്ടറും മൊബൈലും കൊണ്ടുപോയി. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്ത് ചെയ്ത് നാല്പത്തിഅയ്യായിരം രൂപയുടെ കണക്കാണ് ചോദിച്ചത് എന്നാണ് അന്ന് അറിയാന്‍ കഴിഞ്ഞത്. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വേറെ ഒരു കാര്യം കൂടിയുണ്ട്. റൗഫ് ഷെരിഫ്‌നെതിരെ ആദ്യം പ്രചരിപ്പിച്ച അപസര്‍പ്പക കഥയ്ക്ക് വീണ്ടും ജീവന്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ പറയുന്നത് നൂറ്റിഇരുപത് കോടി രൂപയുടെ കണക്കാണ്. ഇനി ഒരു വാദത്തിന് വേണ്ടി അത് സമ്മതിക്കാം. പക്ഷെ ഇത്രയും നിരീക്ഷണത്തില്‍ നില്‍ക്കുന്ന ഒരുസംഘടന അതും ഇന്ത്യ പോലെ ശക്തമായ ഒരു രാഷ്ട്രത്തിലെ പ്രധാനമന്ത്രിയെ കൊല്ലാന്‍ വിദേശത്തു നിന്ന് ഫണ്ട് സമാഹരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് പുറമെ സന്തോഷിക്കുന്ന സംഘികള്‍ പോലും വിശ്വസിക്കില്ല.
ഒരു ദേശീയ നേതാവിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ' മുന്‍കാല മുസ്‌ലിം സംഘടനകളുടെയും നിലവിലിരിക്കുന്ന മുസ്‌ലിം സംഘടനകളുടെയും തെറ്റ് കുറ്റങ്ങളും കുറവും കൂടുതലും മനസിലാക്കിയാണ് ഞങ്ങള്‍ ഇത് രൂപീകരിച്ചത്. ' ഉറപ്പായിട്ടും അങ്ങനെയുള്ള പൊതുജന മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം വിദേശ ഫണ്ട് വാങ്ങിയാല്‍, പി എഫ് ഐ അത് സ്വയം കുഴിതോണ്ടലാവ്‌മെന്ന് ബോധമുള്ള ഏത് നേതാവിനും അതറിയാം. അതുകൊണ്ടാണ് അങ്ങനെ ഒരു കുരുക്കില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ചത്. ' ഐ എസ് നെതിരെ പൊതു സംമേളനം നടത്തിയ അതെ സംഘടന ഐഎസ് നെ പ്രോത്സാഹിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ട് കേസെടുക്കുക ' എന്നതിന്റെ മറ്റൊരു ഉദാഹരണമായേ ഇതിനെ കാണാന്‍ കഴിയൂ.
ഗുജറാത്ത് വംശഹത്യ കഴിഞ്ഞ പശ്ചാത്തലത്തില്‍ മോഡിക്കെതിരെ സ്ഥിരം വധ ഭീഷണികള്‍ ആയിരുന്നു തുടരെ തുടരെ വ്യാജ ഏറ്റുമുട്ടലുകള്‍ അരങ്ങേറി. അതെല്ലാം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ഭീമകോര്ഗാവിന്റെ പേരില്‍ വ്യാപക അറസ്റ്റ് നടന്നപ്പോള്‍ അന്നും വധ ഗൂഡാലോചന പോലിസ് പറഞ്ഞെങ്കിലും പോലീസ് പത്ര സമ്മേളനത്തില്‍ വധ ഗൂഡാലോചനയുടെ കത്തിന്റെ കാര്യം പറഞ്ഞില്ല കാരണം ചോദ്യങ്ങള്‍ ഒഴിവാക്കണം ഇതേ കാര്യം റോണാ വിത്സന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് ശരദ് പവാര്‍ ഒരു പ്രസ്താവന നടത്തിയിരുന്നു ' എന്നൊക്കെ മോഡി പ്രതിസന്ധിയിലാവുന്നു അന്നെല്ലാം ഇത് പോലെ ഒരു വധ ഗൂഡാലോചന ഉണ്ടാകും. ' പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ഒരു പ്രതിസന്ധി ഇല്ല എന്ന് തോന്നാം. പക്ഷെ ഒരു കാര്യം സത്യമാണ് ' ഹിന്ദുത്വ ഫാഷിസം എന്ത് ' എന്ന് സാധാരണക്കാരെ പഠിപ്പിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് വിജയിച്ചു. ആ രാഷ്ട്രീയ വിദ്യാഭ്യാസത്തെയാണ് സംഘപരിവാര്‍ യഥാര്‍ഥത്തില്‍ ഭയക്കുന്നത്. ഇന്ന് അവരുടെ പക്കലുണ്ടെന്ന് സര്‍ക്കാര്‍ പറയുന്ന ആയുധത്തേക്കാള്‍ ശക്തിയാണ് സാധാരണ മുസ്‌ലിം ജനതയ്ക്ക് അവര്‍ പകര്‍ന്നുകൊടുത്ത സംഘ്പരിവാറിനെക്കുറിച്ചുള്ള കാഴ്ചപ്പാട്. (പ്രസാധകന്‍ മാസികയില്‍ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ന്റെ അഭിമുഖം വായിച്ചവര്‍ ഓര്‍മിക്കുക). ഒരു രാഷ്ട്ര തലവനെ കൊല്ലാന്‍ അന്യരാജ്യത്ത് ധനസമാഹരണവും ഗൂഡാലോചനയും നടത്തി അവിടെയും അന്വേഷണം വ്യാപിപ്പിക്കും എന്ന് പറയുമ്പോള്‍ വെറുതെ ആരെയെങ്കിലും എന്നതല്ല കൃത്യമായ ലക്ഷ്യത്തോടുകൂടി മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികമായ അടിത്തറ തകര്‍ക്കുക എന്നതാണ്. അത് പി എഫ് ഐ എന്ന പേരില്‍ ആയിരിക്കുമെങ്കിലും ഇരയാകുന്നത് അവര്‍ മാത്രമായിരിക്കില്ല എന്നത് ഉറപ്പാണ്. (ദര്‍ബാര്‍ ഹോട്ടല്‍ ബാര്‍ ഹോട്ടലായ കഥ ഓര്‍മിക്കുക. ഒരേ സമയം സാമ്പത്തിക കുറ്റം മാത്രമല്ല മതകാര്യത്തില്‍ കള്ളം പറഞ്ഞു എന്നും വരുത്തി തീര്‍ത്തു പൊതു സമൂഹത്തില്‍ മാത്രമല്ല മുസ്‌ലിം സമുദായത്തിനിടയിലും ഡിമോറലൈസ് ചെയ്യാന്‍ കഴിഞ്ഞു).
കഥകള്‍ ഇനിയും ധാരാളം പ്രചരിക്കും ഇസ്‌ലാമിക ഭരണം, രക്തപ്പുഴ, ഹിറ്റ്‌ലിസ്റ്റ്.... അതിനു നല്ല മാര്‍ക്കറ്റും ഉണ്ടാകും. അതിന്റെ ശരി തെറ്റുകള്‍ ഇവിടെ ഒരു മാധ്യമങ്ങളും ചര്‍ച്ച ചെയ്യില്ല; അവര്‍ക്കജ്ഞാതമായതുകൊണ്ടല്ല ഭയം കൊണ്ടുമാത്രമാണ്. ചിലപ്പോള്‍ ഭരണകൂടത്തെക്കാളുപരി പൊതുസമൂഹത്തിന്റെ കല്ലേറ് അതും ഭീകരമാണ്.
എന്തായാലും പോപുലര്‍ ഫ്രണ്ട്‌നെ സംബന്ധിച്ച് ആദ്യം സൂചിപ്പിച്ചതുപോലെ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ട് കഴിഞ്ഞു ഇനി അടുത്ത ഘട്ടം തകര്‍ക്കലാണ്. അത് ഏത് വിധത്തിലാണെന്ന് മാത്രമേ ഇനി തെളിയേണ്ടതുള്ളൂ; നിരോധനമാണോ........ അതോ സാവധാനം ചിറകരിഞ്ഞുള്ള, അവയവങ്ങള്‍ ഛേദിച്ചുള്ള കൊലയാണോ ..........?
വാല്‍ക്കഷ്ണം : ഒരു ഗുണം. ഇപ്പോള്‍ എല്ലാവരും പോപുലര്‍ ഫ്രണ്ട് എന്ന് പറയുന്നു ആരും എന്‍ ഡി എഫ് എന്ന് പറയുന്നില്ല. അല്ലെങ്കില്‍ പോപുലര്‍ ഫ്രണ്ട് ആയിക്കഴിഞ്ഞിട്ടും എന്‍ ഡി എഫ് എന്ന് മാത്രമേ പറയുകയുള്ളൂ.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT