- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക; സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, അറസ്റ്റ് ചെയ്ത കര്‍ഷകരെ മോചിപ്പിക്കുക, കര്‍ഷക ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, അറസ്റ്റ് ചെയ്ത കര്‍ഷകരെ മോചിപ്പിക്കുക, കര്‍ഷക ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ നിയമപരമായ അബദ്ധമാണെന്ന് തങ്ങള്‍ അനുമാനിക്കുന്നുവെന്നും കര്‍ഷകരുടെ യഥാര്‍ത്ഥ ഭയത്തെ അഭിസംബോധന ചെയ്യുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക വിപണികളില്‍ കോര്‍പ്പറേറ്റ് സാന്നിധ്യം രൂക്ഷമാകുന്നതോടെ വില ഗണ്യമായി കുറയുമെന്ന കര്‍ഷകര്‍ വിശ്വസിക്കുന്നു. ആത്യന്തികമായി താങ്ങുവില സംവിധാനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. മിനിമം ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍സംഭരിക്കേണ്ടി വരുന്നതിനാല്‍ താങ്ങുവില കടലാസില്‍ നിലനില്‍ക്കുന്നത് തുടരും. പക്ഷെ, എന്നിരുന്നാലും, പല നയങ്ങളും താങ്ങുവിലയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ രൂപകല്‍പ്പനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭരണകൂടം പാര്‍ലമെന്റില്‍ ഏകപക്ഷീയമായി നിരവധി കാര്‍ഷിക നിയമങ്ങളാണ് പാസാക്കിയിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെയും ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരുകളുടേയും കര്‍ഷകര്‍ക്കെതിരായ പ്രതികരണം കടുത്തതും അടിച്ചമര്‍ത്തല്‍ സ്വഭാവവുമുള്ളതാണ്.. പ്രതിഷേധിച്ച കര്‍ഷകരെ 'ദേശവിരുദ്ധര്‍', 'ഖാലിസ്ഥാനികള്‍' എന്ന് മുദ്രകുത്തി. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകുന്നത് തടയാന്‍ ഹരിയാന സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടച്ചു, ബാരിക്കേഡുകള്‍ സ്ഥാപിച്ചു, റോഡുകള്‍ കുഴിച്ചു.
കൂടാതെ, കൊലപാതകശ്രമം, കലാപത്തിന് കോപ്പുകൂട്ടല്‍, പോലിസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയവ ആരോപിച്ച് നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. തങ്ങളുടെ ഭരണഘടനാപരമായ അവകാശം സമാധാനപരമായി വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്രതിഷേധക്കാരോട് ഒരു പരിഷ്‌കൃത സര്‍ക്കാരും ഈ രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രഫ. എം കെ സാനു, ബിആര്‍പി ഭാസ്‌കര്‍, ഡോ. എം എ ഉമ്മന്‍, കെ സച്ചിദാനന്ദന്‍, അഡ്വ. തമ്പാന്‍ തോമസ്, പ്രഫ. കെ. അരവിന്ദാക്ഷന്‍. ഡോ. എം പി പരമേശ്വരന്‍, സാറ ജോസഫ്, ഡോ. രാജന്‍ ഗുരു രിക്കള്‍, പ്രഫ. എം എന്‍ കാരശ്ശേരി, പ്രഫ. ജെ ദേവിക തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
RELATED STORIES
ആര്‍എസ്എസ് നേതാവിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ടു പേരെ വെറുതെവിട്ടു
28 March 2025 1:30 PM GMTവൈദ്യുതി-വെള്ളക്കരം നിരക്ക് വര്‍ധന: സര്‍ക്കാര്‍ ജനങ്ങള്‍ക്ക്...
28 March 2025 12:20 PM GMTചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്;എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിന്...
28 March 2025 10:13 AM GMTമയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എയ്ഡ്സ് ബാധ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ...
28 March 2025 9:57 AM GMTചൂട് കനക്കുന്നു; അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്താന്‍...
28 March 2025 9:07 AM GMTമാസപ്പടിക്കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി തള്ളി...
28 March 2025 8:50 AM GMT