- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജമ്മു കശ്മീരില്‍ അടിച്ചമര്‍ത്തല്‍ തുടരുന്നു': ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
പ്രദേശത്തിന്റെ പ്രത്യേക സ്വയംഭരണ പദവി റദ്ദാക്കി മൂന്ന് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരിലെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും സമാധാനപരമായ കൂടിച്ചേരലും മറ്റ് അടിസ്ഥാന അവകാശങ്ങളും ഇന്ത്യന്‍ അധികാരികള്‍ നിയന്ത്രിക്കുകയാണെന്നും എച്ച്ആര്‍ഡബ്ല്യു പ്രസ്താവനയില്‍ ആരോപിച്ചു.
വാഷിങ്ടണ്‍: ആഗസ്ത് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റേയും കശ്മീര്‍ വിഭജിച്ചതിന്റേയും മൂന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍
ഇന്ത്യന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും സൈന്യത്തിന്റെ റിപോര്‍ട്ട് ചെയ്യപ്പെട്ട ദുരുപയോഗം പരിശോധിക്കുന്നതിലും നിയമനടപടി സ്വീകരിക്കുന്നതിലും കാണിക്കുന്ന 'മനസ്സില്ലായ്മ'യുടേയും ഫലമായി കശ്മീരികള്‍ക്കിടയില്‍ കുടത്ത അരക്ഷിതാവസ്ഥ വളരുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു).
പ്രദേശത്തിന്റെ പ്രത്യേക സ്വയംഭരണ പദവി റദ്ദാക്കി മൂന്ന് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരിലെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും സമാധാനപരമായ കൂടിച്ചേരലും മറ്റ് അടിസ്ഥാന അവകാശങ്ങളും ഇന്ത്യന്‍ അധികാരികള്‍ നിയന്ത്രിക്കുകയാണെന്നും എച്ച്ആര്‍ഡബ്ല്യു പ്രസ്താവനയില്‍ ആരോപിച്ചു.
2019 ഓഗസ്റ്റ് 5ന്, സുരക്ഷയും പരിഷ്‌കരണവും വാഗ്ദാനം ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ സ്വയംഭരണാവകാശം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് ഫെഡറല്‍ ഭരണ പ്രദേശങ്ങളായി വിഭജിക്കുകയുമായിരുന്നു. നൂറുകണക്കിന് ആളുകളെ ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കല്‍, ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെടുത്തല്‍, സഞ്ചാര സ്വാതന്ത്ര്യത്തിനും സമാധാനപരമായ ഒത്തുചേരലിനും കടുത്ത നിയന്ത്രണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ അവകാശ ലംഘനങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എച്ച്ആര്‍ഡബ്ല്യു കുറ്റപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം അധികാരികള്‍ നിരവധി തടവുകാരെ മോചിപ്പിക്കുകയും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തു. പക്ഷേ തീവ്രവാദ വിരുദ്ധ നിയമങ്ങളും പൊതു സുരക്ഷാ നിയമങ്ങളും പതിവായി ഉപയോഗിക്കുന്നതുള്‍പ്പെടെ മാധ്യമങ്ങള്‍ക്കും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്കുമെതിരായ അവരുടെ അടിച്ചമര്‍ത്തല്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്.
ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവി സര്‍ക്കാര്‍ റദ്ദാക്കി മൂന്ന് വര്‍ഷത്തിന് ശേഷം, അവകാശങ്ങളും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനേക്കാള്‍ എല്ലാ സാധാരണ നിലയിലാണെന്ന് ദ്യോതിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി കുറ്റപ്പെടുത്തി.ഗവണ്‍മെന്റ് മൗലികസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണം അവസാനിപ്പിക്കുകയും അപകടസാധ്യതയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ നടപടി കൈകൊള്ളുകയും വേണം.
തെളിവില്ലാതെയും ശരിയായ വിധത്തിലുള്ള ജുഡീഷ്യല്‍ അവലോകനവും ഇല്ലാതെ'അധികൃതര്‍ ജമ്മു കശ്മീര്‍ പൊതുസുരക്ഷാ നിയമവും ഭീകരവാദ ആരോപണങ്ങളും പ്രയോഗിക്കുകയും
മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയ നേതാക്കളെയും ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കാന്‍ റെയ്ഡുകള്‍ നടത്തുകയും ചെയ്തു. നിരവധി പ്രമുഖരായ കശ്മീരികളെ കാരണങ്ങള്‍ വ്യക്തമാക്കാതെ വിദേശയാത്ര ചെയ്യുന്നതില്‍ നിന്ന് അധികൃതര്‍ വിലക്കിയിട്ടുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
2019 ഓഗസ്റ്റ് മുതല്‍, ന്യൂനപക്ഷ ഹിന്ദു, സിഖ് സമുദായങ്ങളില്‍ നിന്നുള്ള 21 പേര്‍ ഉള്‍പ്പെടെ 118 സാധാരണക്കാരെ കൊല്ലപ്പെട്ടതായും റിപോര്‍ട്ട് കുറ്റപ്പെടുത്തി.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT