Sub Lead

ത്രിപുരയിലെ കോണ്‍ഗ്രസ് സഖ്യം ശരിയായ തീരുമാനം: എം വി ഗോവിന്ദന്‍

ത്രിപുരയിലെ കോണ്‍ഗ്രസ് സഖ്യം ശരിയായ തീരുമാനം: എം വി ഗോവിന്ദന്‍
X

പാലക്കാട്: ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ശരിയായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സഖ്യമുണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി സഹകരണമുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞു. ഈ വോട്ട് യുഡിഎഫിനാണ് കിട്ടിയത്. സിപിഎം തോല്‍വികള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചുവേളി ടെര്‍മിനലിനുള്ള റെയില്‍വേ വികസന സാധ്യത കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേരളത്തിലെ എംപിമാര്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുക്കുന്നില്ല. റെയില്‍വേ വിളിച്ച യോഗത്തില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it