Sub Lead

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര വയസുകാരന്‍ മരിച്ചു

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര വയസുകാരന്‍ മരിച്ചു
X

തിരുവനന്തപുരം: നെടുമങ്ങാട് പുതുക്കുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ടു റോഡരികിലെ കുറ്റിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരന്‍ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിശ്മയുടെയും മകനായ ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമെന്ന് പോലിസ് പറഞ്ഞു. കാറിന്റെ പിന്നിലെ സീറ്റിലിരുന്ന ഋതിക് ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.

കാര്‍ കുട്ടിയുടെ ശരീരത്തിലേക്കാണ് മറിഞ്ഞത്. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it