- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ഭുതകരം; ചോരയ്ക്കുപോലും വില കല്‍പ്പിക്കാത്ത വിധിയെന്ന് പ്രോസിക്യൂഷന്‍
കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെയും വെറുതെവിട്ട കോടയില്‍ പ്രതികരണലുമായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷജിത്ത്. വിധി അല്‍ഭുതകരമാണെന്നും റിയാസ് മൗലവിയുടെ ചോരയ്ക്ക് പോലും വില കല്‍പ്പിക്കാത്ത വിധിയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയുടെ ശരീരത്തില്‍ കണ്ട ചോരപ്പാടുകള്‍ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കോടതി വിധിക്കെതിരേ മേല്‍കോടതിയെ സമീപിക്കും. ഏതെങ്കിലും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കേണ്ട കേസാണിത്. വിചാരണവേളയില്‍ ഒരു സാക്ഷി പോലും കൂറുമാറിയില്ല. സാഹചര്യ തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണ്. തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോര്‍ സൈക്കിള്‍ മകന്റേതാണെന്ന് മൂന്നാം പ്രതിയുടെ മാതാവ് തന്നെ മൊഴി നല്‍കിയിട്ടുണ്ട്. റിയാസ് മൗലവിയെ കുത്തിയതെന്ന് പറയുന്ന കത്തിയില്‍ നിന്നുള്ള ഫൈബര്‍ കണ്ടന്റ് ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയില്‍ നിന്ന് കിട്ടിയതാണ്. ഒന്നാം പ്രതിയുടെ ശരീരത്തില്‍ കണ്ട ചോരപ്പാടുകള്‍ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ഡിഎന്‍എ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെയും കോടതിയില്‍ വിസ്തരിച്ചിരുന്നു. മൊബൈലില്‍ സെല്‍ഫിയെടുത്ത ഒന്നും രണ്ടും പ്രതികളുടെ ഫോട്ടോകള്‍ ഹാജരാക്കിയിരുന്നു. മൊബൈലിനെ കുറിച്ചുള്ള കാര്യങ്ങള്‍ വിവരിക്കാന്‍ വിദഗ്ധന്‍ അഞ്ച് ദിവസം കോടതിയില്‍ ഹാജരായി. പോലിസ് അന്വേഷണം തൃപ്തികരമാണ്. സാക്ഷികള്‍ കളവ് പറയാമെങ്കിലും സാഹചര്യത്തെളിവുകള്‍ കളവ് പറയില്ല. ശക്തമായ തെളിവുകളുള്ള കേസിലെ പ്രതികളെ വെറുതെവിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
റിയാസ് മൗലവിപള്ളിയില്‍ കയറി തലയറുത്ത് കൊന്ന കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
RELATED STORIES
അമ്മയുടെ കാന്‍സര്‍ ചികില്‍സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്‍ക്കും...
21 Dec 2024 10:35 AM GMTകാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടു കുട്ടികളടക്കം...
21 Dec 2024 10:04 AM GMTഅരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി
21 Dec 2024 8:45 AM GMTകോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു
21 Dec 2024 6:12 AM GMTക്ഷേത്ര എരുമയുടെ ഉടമസ്ഥാവകാശത്തില്‍ ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കം;...
21 Dec 2024 5:33 AM GMT