- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഡിയും ആദായ നികുതി വകുപ്പും ഉപദ്രവിക്കുന്നുവെന്ന് റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് ഉദ്യേഗസ്ഥര്‍ അന്വേഷണത്തിന്റെ ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്ര. എന്റെ ഓഫിസില്‍ നിന്ന് 23,000 രേഖകള്‍ എടുത്തുകൊണ്ടുപോയി. ഇന്ന് എന്റെ ഓഫിസിലുള്ളതിനേക്കാള്‍ എന്നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കുണ്ട്. അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി ഉത്തരം നല്കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. ഓരോ രണ്ട് മൂന്ന് ദിവസത്തിലും അവര്‍ ഞങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്നു. ഇത് ഉപദ്രവിക്കലാണ്. കാരണം ഒരേ ചോദ്യത്തിന് 10 തവണ ഉത്തരം നല്‍കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് എന്നിവയുമായി സഹകരിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ആദായനികുതി വകുപ്പും ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തെളിവുകള്‍ സഹിതം ഉത്തരം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല എന്നതിനാല്‍ ചോദ്യം ചെയ്യലിന് ഏത് ഏജന്‍സിക്കു മുന്നിലും ഹാജരാവാന്‍ തയ്യാറാണ്. എന്റെ വ്യാപാരത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. വാക്കാലുള്ളതും രേഖാമൂലവും തെളിവുകളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിനായി ഇഡി ഓഫിസിലേക്കു വിളിപ്പിക്കുന്നതില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50-70 ആളുകളുമായി ആദായനികുതി ഓഫിസിലേക്ക് പോകുന്നതിനേക്കാള്‍ കുറച്ച് ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എന്റെ ഓഫിസിലേക്ക് വരുന്നതും ഞങ്ങളുടെ ഓഫിസ് പരിശോധിക്കുന്നതുമാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു രാഷ്ട്രീയ കരുവായി ഉപയോഗിക്കുകയാണെന്നും വദ്ര ആരോപിച്ചു. കര്‍ഷക പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണു ശ്രമിക്കുന്നത്. 10 വര്‍ഷമായി ഇത്തരം ഉപദ്രവം തുടരുകയാണ്. പ്രത്യേകിച്ച് എന്റെ കുടുംബം കര്‍ഷക പ്രശ്നങ്ങള്‍ക്കു വേണ്ടി പോരാടുമ്പോള്‍ വിഷയം വ്യതിചലിപ്പിച്ച് എന്നെ മോശമായി ചിത്രീകരിക്കാനാണു ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്ര പറഞ്ഞു. കള്ളപ്പണം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് റോബര്‍ട്ട് വാദ്രയെ ഇഡിയും ആദായനികുതി വകുപ്പും ചോദ്യം ചെയ്യുന്നത്.
Robert Vadra alleges ED and Income tax dept harrased
RELATED STORIES
ജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMT