Sub Lead

'ആര്‍എസ്എസ് ഗുണ്ടാ സംഘം തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു';മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ആര്‍ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി

ആര്‍എസ്എസ് ഗുണ്ടാ സംഘം തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു;മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
X

കോഴിക്കോട്:ആര്‍എസ്എസ് ഗുണ്ടാ സംഘം തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.ഭര്‍ത്താവിന്റെ ബിജെപി ബന്ധം അറിഞ്ഞതോടെയാണ് ആര്‍എസ്എസ് സംഘം ക്വട്ടേഷനില്‍ നിന്ന് പിന്‍മാറിയതെന്നും,ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ആര്‍ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

'ഒരിക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആരോ ക്വട്ടേഷന്‍ കൊടുത്തു. ആര്‍എസ്എസ് ഗുണ്ടകളായിട്ടുള്ള കുറച്ച് ആള്‍ക്കാര്‍ നാല് ലക്ഷം രൂപയും കൈപ്പറ്റി കൊണ്ട് ബസില്‍ കയറി കൊല്ലാനായിരുന്നു പദ്ധതി. ഭര്‍ത്താവ് അന്ന് എല്ലാദിവസവും പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോകും. തിരിച്ചും യാത്ര ചെയ്യും.ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന് എന്തോ ബിജെപി ബന്ധമുണ്ടെന്ന് അവര്‍ക്ക് മനസിലായി. തുടര്‍ന്ന് അവര്‍ അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പലരും ബിജെപി അംഗങ്ങളാണെന്നും അദ്ദേഹത്തിന് ബിജെപി സിംപതിയുണ്ടെന്നും മനസിലാക്കി' ശ്രീലേഖ പറഞ്ഞു.

ക്വട്ടേഷന്‍ വിവരം അവര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ക്വട്ടേഷന്‍ ഉണ്ടായിരുന്നു. സാറിനോട് സൂക്ഷിച്ച് പോകണമെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് അറിഞ്ഞാല്‍ അവര്‍ വേറെ ആര്‍ക്കെങ്കിലും ക്വട്ടേഷന്‍ കൊടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നതായും ആര്‍ ശ്രീലേഖ പറഞ്ഞു.ആര്‍എസ്എസ്-ബിജെപി എന്നത് ആളുകളെ കൊല്ലാന്‍ ക്വട്ടേഷന്‍ എടുക്കുന്ന സംഘമാണ് എന്നതിന് ഇതിനുമപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും ശ്രീലേഖ തന്റെ വീഡിയോയില്‍ പറയുന്നു.

Next Story

RELATED STORIES

Share it