Sub Lead

ആത്മീയ ഗുരുവിന്റെ പേരു ചേര്‍ത്ത് പ്രജ്ഞാസിങിന്റെ സത്യപ്രതിജ്ഞ; തിരുത്തിച്ച് പ്രതിപക്ഷം

രണ്ട് വട്ടം തടസപ്പെട്ട സത്യപ്രതിജ്ഞ മൂന്നാം തവണയാണ് പ്രജ്ഞാസിങ് പൂര്‍ത്തിയാക്കിയത്

ആത്മീയ ഗുരുവിന്റെ പേരു ചേര്‍ത്ത് പ്രജ്ഞാസിങിന്റെ സത്യപ്രതിജ്ഞ; തിരുത്തിച്ച് പ്രതിപക്ഷം
X

ന്യൂഡല്‍ഹി: ഭോപാലില്‍ നിന്നുള്ള ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ബഹളം. സത്യപ്രതിജ്ഞക്കിടെ തന്റെ ആത്മീയ ഗുരുവിന്റെ പേരു ചേര്‍ത്താണ് പ്രജ്ഞാസിങ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രണ്ട് വട്ടം തടസപ്പെട്ട സത്യപ്രതിജ്ഞ മൂന്നാം തവണയാണ് പ്രജ്ഞാസിങ് പൂര്‍ത്തിയാക്കിയത്.

ഞാന്‍ ഞാന്‍ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ പൂര്‍ണ് ചേത്‌നന്ദ് അവദേശാനന്ദ ഗിരി എന്നുപറഞ്ഞാണ് സംസ്‌കൃതത്തിലുള്ള സത്യപ്രതിജ്ഞ താക്കൂര്‍ ആരംഭിച്ചത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സ്വാമി അവദേശാനന്ദ ഗിരി എന്നതു പ്രജ്ഞാസിങിന്റെ ഗുരുവാണെന്നും ഈ പേര് തിരഞ്ഞെടുപ്പ് രേഖയില്‍ ഇല്ലാത്തതാണെന്നും പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. ഇതോടെ ഗുരുവിന്റെ പേര് ഒഴിവാക്കി അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്‌സഭാ ഉദ്യോഗസ്ഥര്‍ പ്രജ്ഞാ സിങിനെ അറിയിച്ചു. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേരാണ് താന്‍ ഉപയോഗിച്ചതെന്നു പ്രജ്ഞ വാദിച്ചു.

ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കുകയും പ്രജ്ഞാ സിങ് താക്കൂര്‍ എന്ന പേര് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Next Story

RELATED STORIES

Share it